തെന്നിന്ധ്യയിലും,മലയാളത്തിലും ഒരുപോലെ തിളങ്ങി നിന്ന നടിയായിരുന്നു രംഭ. കഴിഞ്ഞ ദിവസമാണ് തന്റെ കാർ അപകടത്തിൽ പെട്ടു എന്ന ദുഖ വാർത്ത രംഭ അറിയിച്ചത്, ഞാനും കുട്ടികളും മുത്തശ്ശിയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഞങ്ങൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ കുഞ്ഞ് സാഷ ആശുപത്രിയിലാണ്. ഇപ്പോൾ താരം എല്ലാവർക്കും നന്ദി പറഞ്ഞിരിക്കുകയാണ്, തന്റെ മകൾക്ക് ഇപ്പോൾ കുഴപ്പമില്ല, എല്ലവരുടയും പ്രാർത്ഥന ഫലിച്ചു എന്നും താരം തന്റെ ഇൻസ്റാഗ്രാമിലൂടെ പറഞ്ഞിരിക്കുകയാണ്.
ഞാനും എന്റെ കുട്ടികളും ഇപ്പോൾ സേഫ് ആണ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച എല്ലവർക്കും നന്ദി അറിയിക്കുകയും ചെയ്യ്തു താരം. ഇപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തുകയും ചെയ്യ്തു എന്ന് രംഭ പറയുന്നു. ആദ്യമായാണ് താൻ ഇങ്ങോനൊരു ലൈവിൽ എത്തുന്നതെന്ന് നടി പറയുന്നു. ബിസിനസ്കാരനായ ഇന്ദ്രൻ പത്മനാഭൻ ആണ് രംഭയുടെ ഭർത്താവ്. മൂന്ന് മക്കളാണ് രംഭയ്ക്ക് ഉള്ളത്. കുടുംബത്തോടൊപ്പം കാനഡയിലാണ് രംഭ താമസിക്കുന്നത്.
തെലുങ്ക് സിനിമയായ ഒക്കാട്ടി അടക്കു എന്ന ചിത്രത്തിലൂടെ ആണ് രംഭ സിനിമാ രംഗത്തേക്ക് കടക്കുന്നത്. മലയാളത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന സിനിമയിലും രംഭ അഭിനയിച്ചു. പിന്നീട് ഏറെ മാറ്റങ്ങളോടെ അതീവ ഗ്ലാമറസ് ആയാണ് രംഭയെ സിനിമകളിൽ കണ്ടത്.സിനിമകളിൽ നിന്ന് ഏറെക്കാലമായി മാറി നിൽക്കുകയാണ് രംഭ. ഇടയ്ക്ക് വെക്കേഷന് ഇന്ത്യയിലേക്ക് വരുന്ന നടി കാനഡയിൽ ലൈം ലൈറ്റിൽ നിന്ന് മാറി കുടുംബ ജീവിതം നയിക്കുകയാണ്.
