മലയാള സിനിമയിലെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് റീമ കല്ലിങ്കൽ. കഴിഞ്ഞ ദിവസം നടിയുടെ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയിൽ വളരെ ചർച്ചയായ വിഷയം ആയിരുന്നു. ഇപ്പോൾ നടിക്കു പിന്തുണയുമായി ഗായിക അഭയ ഹിരൺ മയി രംഗത്തു എത്തിയിരിക്കുകയാണ്. അഭയ ഹിരൺ മയി തന്റെ മിനി സ്കർട് ധരിച്ചുള്ള മിറർ സെൽഫി പങ്കു വെച്ചുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ചിത്രം പങ്ക് വെച്ചുകൊണ്ട് തൂക്കി കൊല്ലാതിരിക്കാൻ പറ്റുമോ ? ഇല്ല അല്ലെ .. എന്നാണ് സോഷ്യൽ മീഡിയിൽ കുറിച്ചത്. കൊച്ചി റീജിയണൽ ചലച്ചിത്രമേളയുടെ ഭാഗമായി ഓപ്പൺ ഫോറത്തിൽ പങ്കെടുത്തതിന് പിന്നലെയാണ് റിമയ്ക്ക് വസ്ത്രത്തിന്റെ പേരിൽ സൈബർ അധിക്ഷേപം ഏൽക്കേണ്ടി വന്നത്.


ഈ പ്രോഗ്രമിനു താരം ഒരു മിനി സ്കർട്ട് ധരിച്ചയിരുന്നു എത്തിയിരുന്നത്. ഇതിന്റെ വിഷ്വൽസ് പല യു ടുബ് ചാനലിലും സംപ്രേഷണം ചെയ്യ്തതോടു കൂടിയാണ് താരത്തിന് തന്റെ വസ്ത്രധാരണനെതിരെ ആയി സൈബർ അക്ക്രമണം നേരിട്ടത് ,മാന്യമായ വസ്ത്രം ധരിച്ചു കൂടെ, സിനിമയിലെ ലൈംഗിക അക്ക്രമത്തെ കുറിച്ച് സംസാരിക്കാൻ വന്നപോൾ അണിഞ്ഞ വസ്ത്രം കണ്ടില്ലേ ‘എന്നിങ്ങനെയുള്ള സദാചാര കമന്റുകൾ എത്തിയിരുന്നത്. ഇത് ആദ്യമായല്ല നടിക് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത്.


എന്നാൽ വേദിയിൽ റീമ നടത്തിയസംഭാഷണം വീഡിയോക്കു താഴെ വന്ന സദചാരണ കമെന്റ് വലിയ രീതിയിൽ ആണ് നടന്നത്. ഇങ്ങനെ ഉള്ള കമ്മെന്റുകൾ വന്നെങ്കിലും താരത്തെ പിന്തുണച്ചു കൊണ്ട് നിരവധി പേര് രംഗത്തു എത്തിയിട്ടുണ്ട്. മിനിസ്കർട് ധരിച്ചാണ് ഗായിക അഭയ ഹിരൺ മയിയും രംഗത്തു എത്തിയത്.