ഒരുകാലത്തു മലയാള സിനിമയിൽ മിന്നുന്ന നക്ഷത്രങ്ങൾ ആയിരുന്നു റഹുമാൻ, മമ്മൂട്ടി, മോഹൻലാൽ. എന്നാൽ മറ്റു താര രാജാക്കന്മാർ ഇന്നും മുൻ നിരയിൽ  തന്നെയാണ് എന്നാൽ റഹുമാൻ എന്ന നടൻ പിന്നിൽ ആകാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് റഹുമാൻ ഒരു അഭിമുഖ്ത്തിലൂടെ. കൂടെവിടെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താൻ ആദ്യം മലയാള സിനിമയിൽ എത്തുന്നത്. പിന്നീട് അങ്ങോട്ട് കയ്യ്  നിറയെ സിനിമകൾ ആയിരുന്നു. എന്നാൽ പിന്നീട പരാജയം ആണ് സംഭവിച്ചത് റഹുമാൻ പറയുന്നു.


എന്റെ കൈയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതാണെന്നാണ് റഹ്മാന്റെ മറുപടി. എന്റെ പിആര്‍ വര്‍ക്ക് വളരെ മോശമായിരുന്നു. ഞാന്‍ സീരിയസ് ആയിരുന്നില്ല. കരിയറില്‍ ഒട്ടും ഫോക്കസ് ചെയ്തതുമില്ല. മലയാളത്തില്‍ സൂപ്പറായി നില്‍ക്കുന്ന സമയത്താണ് തമിഴിലേക്ക് പോവുന്നത്. അവിടുന്ന് തെലുങ്കിലേക്ക് പോയി. എവിടെയും ഞാന്‍ ഉറച്ച് നിന്നില്ല. ആരെങ്കിലും നല്ലൊരു വേഷവുമായി വന്നാല്‍ ഞാന്‍ അങ്ങോട്ട് പോവും. ആ  ഒരു രീതി എന്റെ  കരിയർ തന്നെ ഇല്ലാതാകാൻ കാരണം ആയി റഹുമാൻ പറയുന്നു.
ഞാൻ സിനിമയിൽ വന്നപ്പോൾ കാശ് മോഹിച്ചോ, കരിയർ തിളങ്ങണോ എന്ന് ഒന്നും മോഹിച്ചല്ലയിരുന്നു എത്തിയത്. എന്നാൽ ആ ഒരു കാരണം ആണോ എന്നെ സിനിമയിൽ നിന്നും പിൻതളിയതെന്നും  എനിക്കറിയിള്ള ,  എനാൽ എന്റെ വിവാഹത്തിന് ശേഷം  എന്റെ പരാജയം അറിഞ്ഞു തുടങ്ങി. സിനിമ ഒരു കല ആണെന്ന് പറഞ്ഞാലും ഇതൊരു ബിസ്സിനെസ്സ് കൂടി ആണ് നടൻ പറയുന്നു. ശരിക്കും പറഞ്ഞാൽ ഒരു നടനെ വേണ്ടത് ഒരു പ്ലാനിങ് ആണ് അത് ഇല്ലെങ്കിൽ എല്ലാം നഷ്ട്ടപെടും .