ഒരുകാലത്തു കരിയറിൽ വലിയ വെല്ലുവിളികൾ ഉണ്ടായ താരമാണ് പൃഥ്വിരാജ്. മലയാള സിനിമയിൽ വലിയ അഹങ്കാരമുള്ള നടൻ എന്ന പേരും കേട്ടിട്ടുണ്ട് താരം. ഇപ്പോൾ താരം തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ അഭിമുഖം ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഞൻ ഒരു ആക്സിഡന്റൽ ആക്ടർ ആണ് ഒരിക്കലും ഞാൻ ഒരു ആക്ടർ ആകുമെന്ന് ചിന്തിച്ചിട്ടില്ലായിരുന്നു, ചേട്ടനെ ആക്ടിങ് വലിയ ഇഷ്ട്ടം ആയിരുന്നു പൃഥ്വിരാജ് പറയുന്നു.

നന്ദനം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഞാൻ കോളേജ് പഠനവുമായി മുന്നോട്ടു പോകുകയായിരുന്നു, എന്നാൽ അതിലേക്ക് അഭിനയിക്കാൻ  രഞ്ജിത്തേട്ടൻ വിളിക്കുമ്പോൾ ഞാൻ ഈ ഒരു സിനിമയ്ക്ക് ശേഷം പഠനത്തിലേക്ക് തന്നെ തിരിച്ചു പോകണം എന്നായിരുന്നു, എന്നാൽ അതിനു ശേഷം മൂന്നു ചിത്രങ്ങൾ ചെയ്യ്തു കഴിഞ്ഞപ്പോൾ സിനിമയെ ഞാൻ ഒരുപാടു ഇഷ്ട്ടപെട്ടുകയായിരുന്നു.

അതുപോലെ ഞാൻ ഇമാജിൻ  ചെയ്യ്ത സിനിമ അല്ലെങ്കിൽ ഞാൻ വെട്ടിത്തുറന്നു സംവിധായകനോട് പറയും, അങ്ങനെ ചില സിനിമകൾ ഞാൻ വേണ്ടാന്ന് വെച്ചിട്ടുമുണ്ട്. ഒരാൾക്കുള്ളത് ആത്മവിശ്വാസം ആണോ അഹങ്കാരമാണോ എന്ന് മറ്റൊരാളുടെ വീക്ഷണത്തിലൂടെയോ പറയാൻ പറ്റൂ. ഞാൻ പറയുന്ന ഒരു കാര്യ അഹങ്കാരം ആണെന്ന് കേൾക്കുന്ന ആൾക്ക് തോന്നുമായിരിക്കും. ഞാൻ ചിലപ്പോൾ അത് പറയുന്നത് തികച്ചും ആത്മവിശ്വാസത്തിൽ നിന്ന് കൊണ്ടായിരിക്കും. അത് വീക്ഷണത്തിന്റെ പ്രശ്നമാണ്. അത് എപ്പോഴും എല്ലാവരെയും ബോധ്യപ്പെടുത്താൻ പറ്റിയെന്ന് വരില്ല.