മലയാള സിനിമയിൽ കൂടുതൽ അമ്മ വേഷം ചെയ്യ്തു പ്രേഷകരുടെ  മനസിൽ ഇടം നേടിയ നടിയാണ് പൗളി  വത്സൻ. ഇപ്പോൾ താരം തിലകനോടൊപ്പം നാടകത്തിൽ  അഭിനയിച്ചപ്പോളുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ 19  മാത്ത് വയസ്സിൽ തിലകൻ ചേട്ടന്റെ ഭാര്യയായി 75  വയസുള്ള  കഥാപാത്രത്തെയാണ്സോ ഷിലിസം എന്ന  നാടകത്തിലൂടെ താൻ അഭിനയിച്ചു കാണിച്ചത്. താൻ ഇന്നും അതിൽ പറഞ്ഞ ഡയലോഗുകൾ ഒന്നും തന്നെ മറന്നിട്ടില്ല നടി പറയുന്നു.

12  വയസുള്ള കഥപാത്രത്തെ ആണ് അദ്ദേഹം വിവാഹം കഴിച്ചുകൊണ്ട് വരുന്നത്. എനിക്ക് അതിൽ മൂന്ന് മക്കൾ ആണ് ഉള്ളത്, മക്കൾ എല്ലാം നല്ല നിലയിൽ ആണ് ജീവിക്കുന്നത്. എന്നാൽ ഈ മക്കൾ അപ്പനെയും, അമ്മയെയും  ഉപേക്ഷിച്ചു പോകുകയാണ്, ഇവരുടെ ഈ പെരുമാറ്റത്തിൽ അമ്മ തളർന്നു പോയി, അപ്പോൾ ഞാൻ തിലകൻ ചേട്ടനോട് ചോദിക്കുകയാണ് ഞാൻ  ഒരു ഭാരമല്ലേ അപ്പോൾ തിലകൻ ചേട്ടൻ എന്നോട് പറയുന്നു ഞാൻ 12  മാത്ത് വയസിൽ  ആരും കാണാതെ എടുത്തിട്ടുണ്ട്, ഇപ്പോൾ എല്ലാവരും കാൺകെ എടുക്കട്ടേഅദ്ദേഹത്തിന്റെ ഈ ഡയലോഗ് കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി താരം പറയുന്നു.

ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഈ അഭിനയം കണ്ടാൽ ആർക്കും സങ്കടം ഉണ്ടാകും അത്രക്കുള്ള  രീതിയിൽ അഭിനയിക്കുന്ന ഒരു കലാകാരൻ ആണ് തിലകൻ ചേട്ടൻ. സത്യത്തിൽ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് വളരെ വലിയ ഭാഗ്യം ആണ് നടി പറയുന്നു. ഇപ്പോൾ താരം ‘അപ്പൻ’ എന്ന ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത്.