‘അങ്കമാലീ ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് ആന്റണി വര്ഗീസ് എന്ന പെപ്പെ. ആ ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രം അത്രമേൽ പ്രേഷകരുടെ മനസിൽ ഇടം പിടിച്ചിരുന്നു, അതുകൊണ്ടു ആന്റണിയെ പെപ്പെ  എന്ന പേരിൽ അറിയപ്പെടുന്നത്. ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ചും,  തന്റെ വലിയ ആഗ്രഹത്തെ കുറിച്ചും തുറന്നുപറയുകയാണ്  ഒരു അഭിമുഖ്ത്തിലൂടെ.

സിനിമ കുറെ നാളുകളായി മനസ്സിൽ ഉണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് അത് ശരിക്കും തലയിലോട്ട് കയറിയത്. പിന്നെ ഇടയ്ക്കിടെ ഓരോ ഒഡിഷനുകൾക്ക് പോകും ഇടയ്ക്ക് ലൊട്ടു ലൊടുക്ക് ഷോർട്ട് ഫിലിംസ് ചെയ്യും അങ്ങനെ അങ്ങനെയാണ് അങ്കമാലി സംഭവിക്കുന്നത് ,താൻ പള്ളിയിൽ പോകുന്ന സമയത്തു അവിടെ ഉള്ള പോസ്റ്റർ കാണുമ്പൊൾ താൻ വിചാരിക്കാറുണ്ട് തനിക്കും ഇതിൽ ഒരു സ്ഥാനം പിടിക്കണം എന്ന്. ഞാൻ ഡിഗ്രി ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയത്ത് അതുവഴി പോകുമ്പോൾ നിവിൻ പോളിയുടെ പോസ്റ്റർ അതിൽ കാണാമായിരുന്നു. അപ്പോൾ നീവിന് പകരം ഞാൻ അവിടെ വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇതുവരെ എനിക്ക് അവിടെ എത്തിക്കാൻ പറ്റിയില്ല. പക്ഷെ ഞാൻ എത്തും

പിന്നെ എനിക്ക് ഏറ്റവും കൂടുതൽ ആഗ്രഹം ഉണ്ടായിരുന്നത്, ലുലു മാളിന്റെ അവിടെ ഒരു വലിയ ഫ്ളക്സ് ബോർഡുണ്ട് അതിൽ എന്റെ പടം വേണം എന്നായിരുന്നു. സിനിമയിൽ വന്നതോടെ എല്ലാവരും നമ്മളെ ട്രീറ്റ് ചെയ്യുന്ന രീതിയിൽ വ്യത്യാസം വന്നിട്ടുണ്ട്. സിനിമ കാരണം എനിക്ക് ഒരുപാട് യാത്രകൾ ചെയ്യാൻ പറ്റി. ഞാൻ ഒരു യാത്ര പ്രാന്തനാണ് പെപ്പെ പറയുന്നു.