ചിമ്പു, നയൻ താര പ്രണയം തെന്നിന്ധ്യയിൽ കോളിളക്കം സൃഷ്ട്ടിച്ച ഒന്നായിരുന്നു. വല്ലവൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു  ഇരുവരും പ്രണയത്തിലായത്. ഇതിനിടയിൽ താരങ്ങൾ ലിപ് ലോക് ചെയ്യുന്ന രംഗങ്ങളും പുറത്തുവരുകയും,അത് ചിമ്പു  പുറത്തുവിട്ടതാണെന്നും വാർത്ത പരന്നിരുന്നു, എന്നാൽ അതിനെതിരെ പ്രതികരിച്ചു കൊണ്ട്  ചിമ്പു രംഗത്തു എത്തിയിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചിമ്പുവും,ഹൻസികയും പ്രണയത്തിലാകുകയും ചെയ്യ്ത, നയൻ താരം പ്രഭു ദേവിനൊപ്പം പ്രണയത്തിലാകുകയും ചെയ്യ്തു.


എന്നാൽ ചിമ്പു-ഹൻസിക പ്രണയം ഏറെ നാൾ നീണ്ടു നിന്നില്ല. വാല് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ ചിമ്പുവും ഹൻസികയും വേർപിരിഞ്ഞു, എന്താണ് ഈ പ്രണയ ബന്ധം തകരാൻ കാരണമെന്നു  പലതവണ ഹൻസികയോട്  ചോദിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ചൊന്നും താരം പറഞ്ഞിരുന്നില്ല, എന്നാൽ ചിമ്പുവും നയൻതാരയും ഇത് നമ്മ ആള് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതേപറ്റിയും അന്ന് ചോദ്യം വന്നു. ‘എനിക്കതിൽ അഭിപ്രായം പറയാൻ പറ്റില്ല. രണ്ട് വ്യക്തികളുടെ കാര്യമാണ്. അവർക്കാണ് അതിൽ മറുപടി പറയാൻ പറ്റുക ഹൻസിക പറയുന്നു.
ഇപ്പോൾ ഹൻസികയുടെ വിവാഹം നടക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. രാജസ്ഥാനിൽ വെച്ചാണ് വിവാഹം എന്നാണ് വിവരം,നയൻതാര വിവാഹം കഴിഞ്ഞ് അമ്മയുമായി. അടുത്തിടെയാണ് നയൻതാര വാടക ​ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. തമിഴ്നാട്ടിൽ ഇത് വലിയ ചർച്ച ആയിട്ടുണ്ട്.