മലയാളി പ്രേഷകരുടെ സ്വാകാര്യ അഹങ്കാരം എന്ന് തന്നെ പറയാം നടി മഞ്ജു വാര്യർ. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ആദ്യം മലയാള സിനിമയിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക രുടെ ലേഡി സൂപ്പർ സ്റ്റാർ ആകുകയും ചെയ്യ്തു താരം, നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ ഒരു ഇടവേള എടുത്ത നടി പിന്നീട് ആ ബന്ധം തുടരാൻ ആവാതെ വീണ്ടും മലയാള സിനിമയിലേക്കു ഗംബീര തിരിച്ചു വരവ് നടത്തുകയും ചെയ്യ്തു. ഇപ്പോൾ താരത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.

ജി എസ് റ്റി നികുതി കൃത്യമായി താരം അടച്ചതിനാൽ ആണ് ഇങ്ങനെ ഒരു അംഗീകാരം. കേന്ദർ സർക്കാരിന്റെ സർട്ടിഫിക്കറ്റ് നൽകി ആണ് മഞ്ജുവിനെ അഭിനന്ദിച്ചത്. ഇതിനു മുൻപ് ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് നടൻ മോഹൻലാലിനും ലഭിച്ചിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രലയത്തിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്‌സ് ആണ് താരത്തിന് ഈ സർട്ടിഫിക്കറ്റ് നൽകിയത്. മഞ്ജുവിന്റെ ഈ അംഗീകാരം സോഷ്യൽ മീഡിയിൽ താരത്തിന്റെ ആരധകർ തന്നെ പങ്കു വെച്ച് ആഘോഷിക്കുകയാണ്.

ഇപ്പോൾ താരത്തിന് നിരവധി അഭിനന്ധനകൾ ആണ് ലഭിക്കുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ താരം എത്തിയതെങ്കിലും സല്ലാപം എന്ന ചിത്രം ആയിരുന്നു ഒരു അഭിനേത്രി എന്ന നിലയിൽ പ്രേക്ഷക മനസിൽ ഇടം നേടിക്കൊടുത്തത്. വിവാഹ മോചനത്തിന് ശേഷം തിരികെ സിനിമയിൽ തിരിച്ചെത്തിയ താരം ഒരു ഒന്നൊന്നര തിരിച്ചു വരവാണ് നടത്തിയത് , അതും തന്റെ ലുക്ക് പോലും വളരെ വത്യസ്തയാർന്ന രീതിയിൽ ആയിരുന്നു നടിയുടെ പ്രകടനവും.