മലയാളത്തിൽ  ജയറാം, രാജസേനൻ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്, ഇപ്പോൾ അങ്ങനൊരു ചിത്രത്തെ കുറിച്ചാണ് സംവിധായകൻ രാജസേനൻ പറയുന്നത്, സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്  എന്ന ചിത്രത്തിൽ ജയറാം, മണിയൻ പിള്ള രാജു, ജഗതി ശ്രീകുമാർ എന്നിവർ ആയിരുന്നു അഭിനേതാക്കൾ. ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്യ്തു. ഇപ്പോൾ ആ ചിത്രത്തിന്റെ  കാസ്റ്റിങ്ങ  എങ്ങനെ ആയിരുന്നു എന്ന് രാജസേനൻ പറയുന്നു.

ഈ  ചിത്രത്തിൽ സി ഐ ഡി ആകാൻ മൂന്നു  നടന്മാരെ വേണം അതിനെ കേന്ദ്ര കഥാപാത്രം ആകാൻ ജയറാമിനെ തീരുമാനിച്ചു, അതിനു ശേഷം നർമ്മം കൊണ്ട് പ്രേക്ഷകരെ ചിന്തിപ്പിക്കാൻ ജഗതി ശ്രീകുമാർ മാത്രമേ ഉള്ളു അങ്ങനൊരു കഥപാത്രം തന്നെ വേണം അതുകൊണ്ടു ഒന്നു൦ ആലോചിക്കാതെ ജഗതിയെ തീരുമാനിച്ചു, അതിനു ശേഷം മൂന്നാമത്തെ നായകനെ അന്ന്വേഷിക്കൽ ആയിരുന്നു പിന്നീട് ഉള്ള ദൗത്യം,

മുകേഷിനെ ആകാം എന്ന് ചിന്തിച്ചു, അന്ന് മുകേഷിന്റെ സിനിമകൾ കത്തിക്കയറുന്ന സമയം ആയിരുന്നു. അങ്ങനെ മുകേഷിന്റെ അടുത്ത് ചെന്ന് കഥ പറഞ്ഞു എന്നാൽ മുകേഷ് ചില ഡിമാന്റുകൾ മുൻപോട്ട് വെച്ച് എന്നാൽ അത് അംഗീകരിക്കാൻ  വളരെ പ്രയാസം ആയിരുന്നു പിന്നീട് മണിയൻ പിള്ള രാജുവിനെ മനസിൽ കണ്ടത്, കഥ പറഞ്ഞപ്പോളേക്കും  രാജു ഓക്കേ പറഞ്ഞു, അങ്ങനെയാണ് ആ കാസ്റ്റിങ് നടന്നത്. രാജസേനൻ പറയുന്നു.