നായിക നായക പ്രകടനത്തിലൂടെ പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. ആ പ്രകടനം തന്നെയാണ് ഫഹദിന്റെ മകളായി’ മാലിക്ക്’ എന്ന ചിത്രത്തിലേക്ക് ഓഫറും  വന്നത്. എന്നാൽ താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്ത കേട്ടിട്ട്  തന്റെ സുഹൃത്തുക്കളും മറ്റും തന്റെ ബോഡി ഷെയിംങ്ങിനെ പറ്റി പറഞ്ഞു പരിഹസിച്ചിരുന്നു. മീനാക്ഷി തുറന്നു പറയുന്നു. എന്ത് കാര്യത്തിന് താൻ തന്റെ നിലപാടുകൾ അറിയിച്ചിരിക്കും താരം പറയുന്നു.

താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് തന്റെ വായിലെ നാക്ക് കൊണ്ട് മാത്രം ആണ്, താൻ പ്ലസ് ടൂ കഴിഞ്ഞതിനെ ശേഷം ആണ് ഏവിയേഷൻ പരിപാടിക്ക് ജോയിൻ ചെയ്യുന്നത്. എനിക്ക് അന്ന് ഒരു ഉയരവും ഉണ്ടായിരുന്നില്ല, അവിടെ അന്ന് ആ പരിപാടിക്ക് എത്തിയ കുട്ടികൾ എന്നെക്കാൾ ബെറ്റർ ആയവരാണ്എന്നാൽ ഇന്റർവ്യൂവിനെ അവർ എന്നെ മാത്രം ആണ് വിളിച്ചത്, അപ്പോൾ ഒരു കാര്യം മനസിലായി എന്റെ നാക്ക് തന്നെയാണ് അതിനു കാരണം എന്ന് മീനാക്ഷി പറയുന്നു.

എനിക്ക് എല്ലാവരെയും സംസാരിച്ചു വീഴ്ത്താൻ ഒരു വശം ഉണ്ട്, ആരെയും അതിൽ ആകർഷിച്ചു നിർത്താം അത് തന്നെയാണ് എന്റെ പ്ലസ് പോയിന്റ്. അത് തന്നെയാണ് ഞാൻ നായിക നായകനിൽ എത്തിയത്. അവിടെയും എന്റെ വാക്ക് സാമർഥ്യം കൊണ്ടാണ് ഞാൻ പിടിച്ചു നിന്നത് മീനാക്ഷി പറയുന്ന.