മലയാളികളുടെ പ്രിയപ്പെട്ട താരം ആണ് ഉണ്ണി മുകുന്ദൻ. ഇപ്പോൾ താരം ബോഡി ഷെയിം ങ്ങിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നടന്റെ പുതിയ ചിത്രമാണ് ‘ഷെഫീഖിന്റെ സന്തോഷം’. ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കിടയിൽ ആണ് താരത്തിന്റെ  അഭിമുഖം സോഷ്യൽ മീഡിയിൽ ഇടം നേടിയത്. മേപ്പടിയാൻ  എന്ന ചിത്രത്തിൽ തനിക്കു സാധാരണ ഒരു നാട്ടിൻ പുറത്തുകാരന്റെ വേഷം ആയിരുന്നു അതുകൊണ്ടു തന്നെ തന്റെ ബോഡി അതിനു വേണ്ടി അല്പം അയവ് എടുത്തിരുന്നു.


സിക്‌സ് പാക്ക് വെച്ച നാട്ടിൻപുറത്തുകാരനെ മലയാളികളുടെ പൊതുബോധത്തിന് സ്വീകരിക്കാൻ കഴിയില്ല,താരം പറയുന്നു. അത്യാവശ്യം മസിലുള്ള ശരീരമുള്ള ആൾക്ക് അഭിനയിക്കാൻ കഴിയില്ല, എന്നൊക്കെ പറയുന്നത് ഒരുതരം ബോഡി ഷെയ്‌മിങ് ആണ്, ഞാൻ വണ്ണം വെച്ച് അഭിനയിച്ചപ്പോൾ ആളുകൾ സ്വീകരിച്ചു എന്ന് പറയുന്നതിനോട് യോജിപ്പില്ല. ഞാൻ ശരീരം കൊണ്ടല്ല അഭിനയിക്കുന്നത്. ബോഡി ലാംഗ്വേജ് മാറുന്നു എന്നത് ശരിയാണ്. പെർഫോർമർ എന്ന നിലയിൽ നോക്കുമ്പോൾ അത് ശരിയല്ല. ഞാൻ ജെനുവിൻ ആയ എഫോർട്ട് എടുത്താണ് കഥാപാത്രം ചെയ്തത്.


ഇതേ സ്‌പേസിൽ നിൽക്കുന്ന മറ്റൊരു നടന്റെ കാര്യത്തിൽ ബോഡി ഇങ്ങനെയായി അങ്ങനെയായി എന്നൊക്കെ പറഞ്ഞ് ട്രോളുന്നത് ഞാൻ കാണുന്നുണ്ട്. എന്നെ മസിൽ കൂടിയെന്ന് പറഞ്ഞു എന്നെ ട്രോളുന്നത് കാണുന്നുണ്ട്. ചില ആളുകൾ അങ്ങനെയാണ് അവരെ തിരുത്താൻ കഴിയില്ല .  ഒരാൾ അവരുടെ വെക്തി ജീവിതത്തിൽ എന്ത് ചെയ്യുന്നു, അവർ മുടി എങ്ങനെ ചീകണം, അവർ വസ്ത്രം ഏതു ധരിക്കണം ഇങ്ങനെയുള്ള നടപടികൾ എടുക്കുന്നത് തെറ്റാണു ഉണ്ണി പറയുന്നു.