Connect with us

സിനിമ വാർത്തകൾ

ഇനിയും അങ്ങനെത്തെ  ചിത്രങ്ങൾ ആണ് തനിക്കു വരുന്നത് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്   നിവിൻപോളി!!

Published

on

‘മലർ വാടി ആർട്സ് ക്ലബ്ബ്’എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിൽ എത്തിയ നടൻ ആണ് നിവിൻ പോളി. ഇപോൾ താരത്തിന്റെ പുതിയ ചിത്രം ‘മഹാവീര്യർ’വ്യഴാഴ്ച്ച  തീയിട്ടറുകളിൽ എത്തുകയാണ്.  ചിത്രത്തിൽ ആസിഫ് അലി, നിവിൻ പോളി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ഒരു ഫാന്റസി ചിത്രവും കൂടിയാണ്  മഹാവീര്യർ എന്ന ചിത്രം. പിസ് ഷംനാസ്, നിവിൻ പോളി എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം കൂടിയാണ് ഇത്. നിവിൻ പോളി, ആസിഫ് അലി എന്നി താരങ്ങളെ കൂടാതെ സിദ്ധിഖ്, ലാലു അലക്സ്, വിജയ് മേനോൻ, മേജർ രവി ,സുധീർ കരമന, മല്ലിക സുകുമാരൻ, കലാഭവൻ പ്രോചോദ് എന്നിവരാണ്  ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.

എം മുകുന്ദന്റെ കഥക്ക് എബ്രിഡ് ഷൈൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിന്റെ അവസാന൦ റിലീസ് ആയ ചിത്രം മൂത്തൊൻ ആയിരുന്നു. ഇപ്പോൾ താരത്തിന്റെ ശരീര ഭാരം കൂടുന്നു എന്നുള്ള ബോഡി  ഷെയിമിങ്നെ പറ്റി നിരവധി പരിഹാസം കേട്ടിരുന്നു. പ്രധാന നായകൻ ആയിട്ടും മറ്റു താരങ്ങളെ പോലെ തന്റെ ശരീരത്തെ പറ്റി യാതൊരു വിധ ചിന്തയുമില്ലാത്ത നടൻ എന്നുള്ള ആക്ഷേപങ്ങളും താരത്തിനെ ലഭിച്ചരുന്നു. ഈ വിമര്ശനങ്ങൾക്കൊന്നും താരം ഇതുവരെയും പ്രതികരിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ താരം പ്രതികരിച്ചു.

തനിക്കു ശരീരഭാരം കൂടുന്നതും കുറക്കുന്നതും തന്റെ ഇഷ്ട്ടം ആണ് ബോഡി ഷെമിങ് അതിന്റെ വഴിക്കു നടക്കട്ടെ. കഥാപാത്രത്തിന് ആവശ്യമായ രീതിയിൽ ആണ് ശരീര ഭാരം കൂട്ടുന്നതും കുറയ്ക്കുന്നതും താരം പറയുന്ന്. ഇനിയും തനിക്കു ലഭിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ബോഡി ഫിറ്റ്നസ് ആയവയാണ് ലഭിക്കുന്നത് ഇനിയും അതിന് വേണ്ടിയുള്ള തായ്യാറെടുപ്പിലാണ് താൻ നിവിൻ പറയുന്നു. ഇനിയും തുറമുഖം ആണ് താരത്തിന്റെ റിലീസ് ആകാനുള്ള ചിത്രം

സിനിമ വാർത്തകൾ

എസ് എസ് ഫൈയിംസിന്റെ ലെസ്ബിയൻ ചിത്രമായ ഹോളി വുണ്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി…..

Published

on

By

ലെസ്ബിയൻ പ്രണയ ചിത്രമായ “ഹോളിവുണ്ട്” ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി . ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നത് ജാനകി സുധീർ , സാബുപ്രൗദീൻ, അമൃതസുരേഷ് എന്നിവർ ആണ്.എന്നാൽ ചിത്രത്തിന് നിരവധി വിവാതങ്ങൾ ഒക്കെ ഉണ്ടായിട്ടുമുണ്ട് അതിൽ നിന്നെല്ലാം മറികടന്നു അവസാനം ചിത്രത്തിന്റെ ഒ.ടി.ടി കഴിഞ്ഞ ദിവസം ഓഗസ്റ്റ് 5 ന് പുറത്തിറങ്ങിരിക്കുകയാണ്.ചിത്രത്തിന്റെ സംവിധാനം അശോക് ആര്‍ നാഥ് ആണ് ചെയിതിരിക്കുന്നത്.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.

പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Continue Reading

Latest News

Trending