ബിഗ് ബോസ് സീസൺ 4 ലെ കരുത്തുറ്റ മത്സരാർത്ഥികൾ ആയിരുന്നു  റോബിനും, ബ്ലെസ്ലിയും. ഇരുവർക്കും നല്ല ആരാധക ബന്ധ൦ തന്നെ ഉണ്ട്. റോബിൻ ഈ ഷോയിൽ 70  ദിവസം നിന്നതിനു ശേഷം ആണ് പുറത്താക്കപ്പെട്ടതു. തന്റെ കൂടെയുള്ള സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യ്തതിന്റെ പേരിൽ ആയിരുന്നു റോബിനെ  പുറത്താക്കപ്പെട്ടതു. പുറത്താക്കപ്പെട്ടിട്ടും താരത്തിന് നിരവധി ആരാധകരാണ് സപ്പോർട്ടിനായി എത്തിയത്. റോബിൻ ഇപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. ബ്ലെസ്ലയുമായി  എനിക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ല’അവനുമായി എനിക്കൊന്നു സംസാരിക്കണം ,അതിനു വേണ്ടി ഞാൻ അവന്റെ ഇൻസ്റ്റഗ്രംപേജിൽ അവന്റെ നമ്പർ തരാൻ ആവശ്യപ്പെട്ടു

എന്നാൽ അവൻ ഇതുവരെയും മെസ്സേജ് കണ്ടിട്ടില്ല എന്ന് തോന്നുന്നു, അവനുമായിട്ടുള്ള പ്രശ്നങ്ങൾക്ക്  കാരണം അവന്റെ സഹോദരങ്ങളുടെ ചില  സംസാരം ആയിരുന്നു, അവനുമായി എനിക്ക് വ്യക്തിപരമായ  പ്രശനങ്ങൾ ഒന്നുമില്ല. എന്നാൽ ലക്ഷ്മി ചേച്ചി എനിക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു. ശരിക്കും ഞാൻ എന്താണ്ന്നു  ആ ഷോയിൽ വെച്ച് ആർക്കും കാണിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല, അങ്ങനെ ആയാൽ അവർക്കു എന്നെ തളര്ത്താൻ കഴിയുമായിരുന്നു. ലക്ഷ്മി ചേച്ചിയോടും ഞാൻ അങ്ങനെ ഒന്നും കാണിച്ചിരുന്നില്ല ആദ്യം എന്നാൽ അതിനു ശേഷം ചേച്ചി ഒരു ‘അമ്മ ഫീൽ കാണിക്കാൻ തുടങ്ങിയതിനു ശേഷം ആണ് ഞാൻ കുറച്ചു രോക്ഷകുലൻ ആയതും, റോബിൻ പറയുന്നു.

ബിഗ് ബോസ് ശരിക്കും ഒരു മൈൻഡ് ഗെയിം ആണ് റോബിൻ പറയുന്നു. നിരവധി പേര് ചോദിക്കുന്നുണ്ട് എന്റെ അമ്മയുടയും, അച്ഛന്റെയും  ഇന്റർവ്യൂ എന്താണ് വരാത്തതെന്നു, ഞാൻ അതെ കുറിച്ച് ചിന്തിക്കുന്നുണ്ട്, സമയം കിട്ടാത്തതുകൊണ്ടാണ്,എന്റെ അച്ഛൻ ഒരു സിനിമ പ്രേമിയാണ്, ഞാൻ സിനിമയിൽ എത്തുന്നത് അദ്ദേഹത്തിന് കൂടുതൽ ഇഷ്ട്ടം ആണ് റോബിൻ പറയുന്നു.