ബിഗ് ബോസ് സീസൺ 4  മറ്റു മൂന്ന് ഷോകളെ സംബന്ധിച്ചു വളരെ വെത്യസ്തമായ രീതിയിൽ ആയിരുന്നുകടന്നു പോയത്. ഈ ഷോയിലെ എല്ലാ മല്സരാര്ഥികളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചത്, അതുപോലെ എടുത്തു പറയേണ്ട ഒരു മല്സരാര്ഥിയാണ് ലക്ഷ്മി പ്രിയ. ഇപ്പോൾ തന്റെ ബിഗ്‌ബോസ്  അനുഭവം തുറന്നു പറയുകയാണ്. താൻ നാട്ടിൽ എത്തിയതിനു ശേഷം നിരവധി തവണ റോബിൻ തന്നെ വിളിച്ചു എന്നാൽ താൻ ഫോൺ എടുത്തില്ല എന്നും താരം പറയുന്നു.

എന്നാൽ അതിന്റെ കാരണവും തുറന്നു പറയുന്നു തനിക്കു ഒരുപാടു കാളുകൾ വന്നതുകൊണ്ട് തനിക്കു റോബിന്റെ ഫോൺ എടുക്കാൻ കഴിയാതെ വന്നത, പിന്നീട് താൻ റോബിന്റെ ഫോൺ കാൾ ഒരു സുഹൃത്‌വഴിയാണ്  താൻ എടുത്തതെന്നും പറയുന്നു അവൻ ആദ്യം എന്നെ സംബോധന ചെയ്യ്തത് തന്നെ മാതങ്കി എന്നാണ് ലക്ഷ്മി പ്രിയ പറയുന്നു. ശെരിക്കും എന്റെ ബ്രദർ തന്നെയാണ് റോബിൻ ലക്ഷ്മി പറയുന്നു, അതുപോലെ തന്നെ ആയിരുന്നു ഇരുവരുടയും ബിഗ്‌ബോസിലെ പെർഫോമൻസും അത് പ്രേഷകർക്കെലാം അറിയാവുന്ന കാര്യം തന്നല്ലോ.

കൂടുതലും ബിഗ് ബോസ്സിൽ അവനെ ശാന്തപ്പെടുത്തിയതും താൻ തന്നെയാണെന്നും ലക്ഷ്മി പറയുന്നു. ഞാൻ ശരിക്കും ബിഗ്‌ബോസിൽ നിന്നത് റിയലായി തന്നെയാണ്, ആർക്കു അതിൽ എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്യ്തുകൊടുക്കുമായിരുന്നു. ഞാൻ ബിഗ്‌ബോസിൽ ഫേക്ക് ആയിരുന്നു എന്ന് പലരും അതിൽ പറഞ്ഞു.  ഞാൻ ബിഗ്‌ബോസിൽ പ്രാകുകയും , ശപിക്കുകയും ചെയ്യ്തിട്ടുണ്ടെങ്കിൽ അത് സത്യമായ കാര്യങ്ങൾക്ക് വേണ്ടി മാത്രം ആണ്. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു ടാസ്ക് തന്നെയായിരുന്നു ബിഗ് ബോസ് , അവിടെ നവരസങ്ങൾ ഇല്ലാത്ത പല കാര്യങ്ങളും എനിക്ക് കാണിക്കേണ്ടി വന്നിട്ടുണ്ട് താരം പറയുന്നു.