ഇപ്പോൾ ബിഗ് ബോസ് പതിനൊന്നാം ആഴ്ച്ചയിലേക്കു കടക്കുമ്പോൾ അതുപോലെ കടുത്ത ടാസ്കുകളും മത്സരാർത്ഥികൾക്ക് ലഭിക്കുന്നുണ്ട് ബിഗ് ബോസ്സിൽ നിന്നും. ബിഗ് ബോസ്സിൽ നിന്നും പിന്മാറിയ ജാസ്മിനെയും, റോബിനെയും ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോളും നടക്കുന്നുണ്ട്. ഇപ്പോൾ കാൾ സെന്റർ എന്ന പേരിട്ടിരിക്കുന്ന ടാസ്കിൽ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു മല്സരാര്ഥികളെ. ഒരു ഗ്രൂപ്പിനെ കാൾ സെന്റർ ആയും, മറ്റേ ഗ്രൂപ്പിനെ കസ്റ്റമേഴ്‌സായും നിയോഗിച്ചു. കസ്റ്റമേഴ്‌സിനെ എന്ത് കാര്യവും കാൾ സെന്റർ കാരോട് പറയാം . എന്നാൽ കാൾ സെന്ററുകാർ ദേഷ്യപ്പെടാൻ പാടില്ല, ഫോൺ കട്ട് ചെയ്യാൻ പാടില്ല ഇതാണ് ടാസ്ക്.


എന്നാൽ ഈ ടാസ്കിൽ റിയാസിനോട് ലക്ഷ്മി പ്രിയ ഏറ്റുമുട്ടുന്നു. താൻ ജയിലിൽ കിടന്ന സമയത്തു റിയാസ് തന്നെ കുല സ്ത്രീ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു. എന്നാൽ കുല സ്ത്രീ എന്ന വാക്കിന്റെ അർഥം എന്താണെന്നു അറിയുമോ എന്നും ലക്ഷ്മി റിയാസിനോട് ചോദിച്ചിരുന്നു. എന്നാൽ ഇത് ടാസ്കിനു ശേഷം വലിയ വഴക്കു തന്നെ ഉണ്ടായി. എന്നാൽ ഇതിനെ തുടർന്ന് റിയാസ് പ്രതികാരം ചെയ്യുകയും ചെയ്യുന്നുണ്ട് റിയാസ്. കാൾ സെന്ററിൽ ലക്ഷ്മി പ്രിയ ഉള്ളതുകൊണ്ട് ലക്ഷ്മി പ്രിയയെ പ്രോകോകിപ്പിക്കാൻ റിയാസ് നോക്കുന്നുണ്ട് എന്നാൽ ലക്ഷ്മി പ്രിയ ദേഷ്യപ്പെടാതെ സംയമനം പാലിക്കുന്നുണ്ട്.


എന്നാൽ കഴഞ്ഞ ദിവസത്തെ ടാസ്കിൽ റിയാസ് ലക്ഷ്മിയെ കിഴവി തള്ള എന്ന് വിളിക്കുന്നുണ്ട്. കാൾ സെന്റർ ജീവനക്കരെ അങ്ങനെ വിളിക്കാൻ പാടില്ല എന്നും പറഞ്ഞും ലക്ഷ്‌മി ഫോൺ കട്ട് ചെയ്യുന്നുണ്ട്. എന്തായലും വീക്കലി ടാസ്ക് വളരെ വലിയവിഷയമായി തുടരുന്നുണ്ട് ബിഗ് ബോസ്സിലെ മല്സരാര്ഥികൾക്കു മുന്നിൽ