Connect with us

ബിഗ് ബോസ് സീസൺ 4

ബിഗ്‌ബോസിൽ പങ്കെടുത്തുകൊണ്ട് തനിക്കു നഷ്ട്ടപെട്ടത് റോൺസൺ!!

Published

on

ബിഗ്‌ബോസ് സീസൺ 4  ലെ മത്സരാർത്ഥി ആയിരുന്നു റോൺ സൺ വിൻസെന്റ്. 92 ദിവസത്തോളം  ആ ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് താരം പുറത്തതു പോയത്. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രെദ്ധ പുലർത്തുന്ന താരം കൂടിയാണ് റോൺ സൺ. ആരും കൊതിക്കുന്ന ജിം ബോഡിയും, സിക്സ് പാക്കുമായാണ് താരം ഈ ഷോയിൽ എത്തിയത്. എന്നാൽ ഇവിടെ വന്നതിനു ശേഷം തന്റെ ഭക്ഷണ ക്രെമം തന്നെ തെറ്റിയിരുന്നു എന്ന് താരം പറയുന്നു.


ജിം ബോഡി ആയി എത്തിയ റോൺസൺ എന്നാൽ 92 ദിവസം കഴിഞ്ഞു പുറത്തിറങ്ങിയത് കുടവയറും ആയിട്ടായിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെ ഭക്ഷണ രീതികൾ തനിക്ക് തന്നത് ഇതാണെന്ന് പറഞ്ഞു കൊണ്ട് തന്റെ കുടവയറിന്റെ വീഡിയോ റോൺസൺ പങ്കുവച്ചിരുന്നു. തന്റെ പഴയ ശരീരം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയാണെന്നും താരം പറഞ്ഞു. ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ വെച്ച് തന്റെ ശരീരം അത്തരത്തിൽ മാറാനിടയായ സാഹചര്യങ്ങളെ കുറിച്ച് പറയുകയാണ് റോൺസൺ വിൻസെന്റ്


അവിടെ വർക്ക് ഔട്ട് നടക്കുന്നില്ലെന്നതു മാത്രമായിരുന്നില്ല പ്രശ്നം. സമയത്തിന് ഭക്ഷണം കഴിക്കാൻ പറ്റില്ല. ഉറക്ക കുറവ്, തുടങ്ങി പല പ്രതിസന്ധികളുമുണ്ടായിരുന്നു. ജീവിത രീതി മൊത്തം മാറി. എന്റെ ലൈഫ് സ്റ്റൈലുമായി ഒരു ബന്ധവുമില്ലാതെയാണ് ഞാൻ അവിടെ ജീവിച്ചത് റോൺ സൺ പറയുന്നു. തിരിച്ചു വന്ന ശേഷം കുറച്ചു ദിവസം ബോഡി പെയിനൊക്കെ ഉണ്ടായിരുന്നു. അപ്പോൾ വന്ന ഒരു ഫാഷൻ ഷോ ഞാൻ ഈ ശരീരമാറ്റം കാരണം ഒഴിവാക്കുകയും ചെയ്തു താരം പറയുന്നു.

 

ബിഗ് ബോസ് സീസൺ 4

റോബിനെ പോലുള്ള ഭർത്താവിനെ വേണോ എന്ന ചോദ്യത്തിന് നിമിഷയുടെ മറുപടി ഇങ്ങനെ!!

Published

on

ബിഗ്‌ബോസ് സീസൺ 4  ലെ മത്സരാർത്ഥികളെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിൽ വരുന്ന പേരാണ് നിമിഷയുടെ. ഇപ്പോൾ  തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുടെ ചോദ്യത്തിന് താരത്തിന്റെ ഓരോ മറുപടിയും ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. നിങ്ങൾക്ക്  റോബിനെ  ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യണം എന്നുണ്ട് എന്നാൽ ജാസ്മിനെയും, റിയാസിനെയും പേടിച്ചല്ലേ അങ്ങനെ ചെയ്യാത്തത്. എന്നാൽ ആ ചോദ്യത്തിന് നിമിഷ നൽകിയ മറുപടി ഇത് സത്യമല്ല. എന്റെ പ്രവര്‍ത്തികളെ ആരു സ്വാധീനിക്കാറില്ല. ഞാന്‍ എന്തെങ്കിലും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം തീരുമാനമാണ്.
ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കും താരം പറയുന്നു. ലക്ഷ്മി പ്രിയയെ പോലൊരു അമ്മായിയമ്മയെ വേണം എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. അതിലും ബേധം മരിക്കുന്നതാണെന്നാണ് ഇതിന് നിമഷ നല്‍കിയ  ഉത്തരം. റോബിന്‍ രാധാകൃഷ്ണനെ പോലൊരു കാമുകനെയോ ഭര്‍ത്താവിനെയോ നിങ്ങള്‍ക്ക് വേണമെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. തീര്‍ച്ചയായും അല്ല. എനിക്ക് വേണ്ടത് എത്തരത്തിലുള്ള കാമുകനോ ഭര്‍ത്താവോ ആണെന്ന് ഞാന്‍ പറയാം.

ദിസ് ഈസ് അസിലെ ജാക്ക്, സൂപ്പര്‍ നാച്ച്വറലിലെ ഡീന്‍. അവരെ പോലെയല്ല എന്റെ ഭര്‍ത്താവ് എങ്കില്‍ ഞാന്‍ കല്യാണം കഴിക്കുന്നില്ലെന്ന് താരം പറയുന്നു. ദിൽഷക്കും, റോബിനും ഇടയിൽ നടന്നത് എന്താണ് എന്ന് തനിക്കറിയില്ല ,നിങ്ങളുടെ അറിവുപോലെയുള്ള അറിവ് മാത്രമേ എനിക്കും അറിയുകയുള്ളൂ നിമിഷ പറയുന്നു.

 

Continue Reading

Latest News

Trending