ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നേയാണ് മോഹൻലാൽ സംവിധാനം ചെയ്യ്തു മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ബറോസ്. ഇപ്പോൾ ഈ സിനിമയിൽ താൻ ചെയ്ത് ത  കഥാപാത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് ഗുരു സോമ സുന്ദരം. താൻ ഈ സിനിമയൽ അഭിനയിച്ചതിൽ വളരെ സന്തോഷം ഉണ്ട്. മിന്നൽ മുരളി എന്ന ചിത്രത്തിലെ ഷിബു എന്ന കഥപാത്രത്തെയാണ് ഗുരു സോമ സുന്ദരം അവതരിപ്പിച്ചത്. അതുപോലെ തന്നെ ഒരു മികച്ച കഥപാത്രത്തെയാണ് താനും ഇതിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് നടൻ പറയുന്നത്.

ഈ ത്രീഡി സിനിമയിൽ ഒരു വേഷം ചെയ്യാൻ കഴിഞ്ഞത് വളരെ വലിയ ഭാഗ്യം ആണ്. ഒരു ക്യാരക്ക്ടർ റോൾ ആണ് ഇതിൽ താൻ ചെയ്യ്തിരിക്കുന്നത്. ഒരു പൊലിസുകാരന്റെ വേഷത്തിൽ ആണ് താൻ എത്തുന്നത്, ഈ ത്രീ ഡീ സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മൾ കുറച്ചും കൂടി ക്യാമറക്കരികിൽ എത്തേണ്ടി വരും.

എനിക്ക് ഈ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ വളരെ അഭിമാനം ഉണ്ട്, ഈ ത്രീഡി ചിത്രം തികച്ചും ഒരു വെത്യസ്ത രീതിയിലാണ് എടുത്തിരിക്കുന്നത്. മോഹൻലാൽ അദ്ദേഹം വളരെ നല്ല ഒരു മനുഷ്യൻ ആണ്. എന്താണ് അടുത്തത്  എന്നുള്ള രീതിൽ അദ്ദേഹം എല്ലാം നമ്മൾക്ക് ചിട്ടപ്പെട്ടുത്തി തരും. അതും ഒരു നടൻ എന്ന രീതിയിൽ അല്ല ഒരു സംവിധായകൻ എന്ന രീതിയിൽ തന്നെ.