മലയാള സിനിമയിലെ സൂപർ സ്റ്റാർ മോഹൻലാൽ ഇപ്പോൾ സൂപർ ഡയറക്ടർ  ആയി നിറഞ്ഞാടുകയാണ്  ബറോസ്  എന്ന ചിത്രത്തിലൂടെ. ഒരു സിനിമ എന്ന് പറയുന്നത് ഒരു സംവിധായകന്റെ വലിയ ഒരു കല തന്നെയാണെന്നും അദ്ദേഹം ചൂണ്ടി കാണിക്കുകയാണ് ഈ സിനിമയിലൂടെ. ബറോസ് സെറ്റിൽ നിന്നും അദ്ദേഹം തന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തു വിട്ടു. എങ്ങെയൊക്കെ ഓരോ സീനും, ഓരോ ആംഗിളും, എന്നുള്ള രീതിയിൽ  സംവിധായക രൂപത്തിൽ ആറാടുകയാണ് അദ്ദേഹം.

എന്നാൽ താരം സംവിധായക വേഷത്തിൽ മാത്രമല്ല അതിൽ പ്രധാന ഒരു വേഷത്തിലും എത്തുന്നുണ്ട്. ഗ്രാവിറ്റി ഇല്യൂയ്ഷൻ എന്ന പ്രകൃയ ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട് ഈ പ്രക്രിയ തന്നെ ഇതിനു മുൻപ് മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലെ ആലിപ്പഴം പെറുക്കാം എന്ന ഗാനത്തിലും ഉപയോഗിച്ചിട്ടുണ്ട്.  ഈ ചിത്രത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ.. ബറോസ് ഒരു ത്രീഡി ചിത്രം ആണ്. ഒരു ഇന്റർനാഷ്ണൽ പ്ലാറ്റ്‌ഫോമിലാണ് ചിത്രം അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്കുണ്ടാകട്ടെ ,അതിനു നിങ്ങളുടെ എല്ലാപ്രാർത്ഥനയും ഞങ്ങൾക്കുണ്ടാകട്ടെ. ഒരു വെത്യസ്ത രീതിയിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. 400 ഓളം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത് ,  വലിയ ഒരു സിനിമയാണ് ഞാൻ റീലീസ്സ് ചെയ്യാൻ പോകുന്നത് മോഹൻലാൽ പറയുന്നു.

പോർച്ചുഗീസ് പശ്ചാത്തലമുള്ള ഒരു ചിത്രം ആണ് ബാരോസ്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ഒരു ഭൂതത്തിന്റെ കഥയാണ് ബറോസ് എന്ന സിനിമ പറയുന്നത്. ആ ഭൂതം നിധി ഇത്രയുമ നാൾ സൂക്ഷിക്കാൻ കാരണം അതിന്റെ യഥാർത്ഥ അവകാശിക്കു വേണ്ടിയാണു. രണ്ടു ഗെറ്റ്പ്പ് വേഷത്തിൽ ആണ് മോഹനലാൽ ഈ സിനിമയിൽ എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവൻ ആണ്,ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിര്മിക്കുന്നത്.