ചലച്ചിത്ര പിന്നണി ഗായകരിൽ ഒരാളാണ് എം ജി ശ്രീകുമാർ. ഗായകനെപോലെ തന്നെ ഭാര്യ ലേഖയും ആരാധകർക്ക്‌ ഏറെ പ്രിയരാണ്. ഇപ്പോൾ ലേഖയുടെ അമേരിക്കൻ വിശേഷങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരു ഇടവേളക്ക് ശേഷമുള്ള അമേരിക്കൻ  യാത്ര എന്ന അടികുറപ്പോടെ ആണ് താരം തന്റെ അമേരിക്കൻ വിശേഷങ്ങളുടെ വീഡിയോ  പങ്കു വെച്ചത്. താരം പറയുന്നതിങ്ങനെ നിങ്ങൾ വിചാരിക്കും ആണ്ടിലൊരിക്കൽ എത്തുന്ന മാവേലി ആണോ എന്ന് അതുപോലെയാണ്  എന്റെ വീഡിയോയും ലേഖ പറഞ്ഞു.


ഒന്നര മാസമായിട്ട് ഞാനെന്റെ മകളുടെ കൂടെയായിരുന്നുവെന്നാണ് വീഡിയോയില്‍ ലേഖ പറയുന്നത്. ഇപ്പോള്‍ ശ്രീക്കുട്ടന്‍ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായെത്തിയിട്ടുണ്ടെന്നും താരം അറിയിക്കുന്നുണ്ട്. എനിക്കേറ്റവും ഇഷ്പ്പെട്ട ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നതെന്ന് പറയുന്ന ലേഖ വീഡിയോയില്‍ നില്‍ക്കുന്നത് ടൈംസ് സ്‌ക്വയറിലാണ് ,ഇവിടെ വന്നാൽ താൻ ഈ സ്ഥലത്തു വരാതെ പോകുകയില്ല ലേഖ പറഞ്ഞു. ശരിക്കും പറഞ്ഞാൽ ഒരു റിലാക്സ് ചെയ്യാൻ പറ്റിയ സ്ഥലം ആണ്.ഇതിനിടയിൽ എം ജി ശ്രീകുമാർ വീഡിയോയിൽ എത്തുന്നുണ്ട്.

എംജി ശ്രീകുമാര്‍ ന്യൂയോര്‍ക്കിലേക്ക് വന്നത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു. ഒരു മാസത്തോളം ഇവിടെയുണ്ടെന്നും ഇരുവരും പറയുന്നുണ്ട്.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ലേഖയെ വീണ്ടും കാണാന്‍ സാധിച്ചതില്‍ ആരാധകര്‍ സന്തോഷം അറിയിക്കുന്നുണ്ട്. വീഡിയോയിലേക്ക് എംജി വന്നതോടെ എനര്‍ജി കൂടിയെന്നും ആരാധകർ പറയുന്നു.