ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ നടൻ ആയിരുന്നു സുധീഷ്. മുൻപൊരിക്കൽ തനിക്കു ആരാധന തോന്നിയ നടിയെ കുറിച്ച് സുധീഷ് പറഞ്ഞിരുന്നു. നടി അമല അക്കിനേനിയാണ് തനിക്കു കൂടുതൽ ഇഷ്ട്ടം. ആ നടിയോട് ഇഷ്ട്ടം ആകാൻ കാരണം കമൽ ഹാസനൊപ്പം പുഷ്പക വിമാനം എന്ന ചിത്രത്തിൽ നായിക ആയി അഭിനയിച്ചത് അമല ആയിരുന്നു, അതിലെ കഥപാത്രം അവതരിപ്പിച്ച ആ നടിയോടു തനിക്കു വലിയ ഒരു ആരാധന ആയിരുന്നു തോന്നിയത്.


ആ സമയത്ത് ആരാധന തോന്നിയ നടിയായിരുന്നു അമല,’ സുധീഷ് പറഞ്ഞു. ഇന്നത്തെ അമല പോളിനെയല്ല ഉദ്ദേശിച്ചതെന്നും സുധീഷ് ഇതിനിടെ പറഞ്ഞു.റൺ ബേബി റൺ സിനിമയൊക്കെ കണ്ട് മകന് അമല പോളിനെ ഭയങ്കര ഇഷ്ടമാണെന്ന് സുധീഷും പറഞ്ഞു.സുധീഷിന്റെ മകൻ  കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.  കരിയറിൽ ഒരുകാലത്തു  തിളങ്ങി നിന്ന നടൻ ആയിരുന്നു സുധീഷ്. ഈ  അടുത്തിടക്ക് ഒരു നല്ല സ്വാഭാവ നടനുള്ള അവാർഡ്  ലഭിച്ചിരുന്നു.

എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമല. തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന അമല പിന്നീട് നടൻ നാഗാർജുനയുമായുള്ള വിവാഹശേഷം അഭിനയ രംഗ൦ വിട്ടു നിൽക്കുകയാണ്. അതുപോലെ തന്നെ മലയാളത്തിലും, തെന്നിന്ധ്യയിലും ഒരുപോലെ നിറഞ്ഞു നിന്ന് താരം ആണ് അമല പോൾ.