മലയാളിപ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രം ആണ് ഗോൾഡ്, ഇപ്പോൾ പ്രേക്ഷകരെ പോലെത്തന്നെ താനും  ഗോൾഡ് എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുക ആണെന്നാണ്  താരരാജാവ് മമ്മൂട്ടി പറയുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത പ്രേമം കണ്ടപ്പോൾ മുതൽ താനും അൽഫോൻസിൻറെ ഒരു ആരധകൻ ആണെന്നാണ്‌ മമ്മൂട്ടി പറയുന്നത്. പ്രേമം എന്ന ചിത്രം കണ്ടപ്പോൾ മമ്മൂക്ക അൽഫോൻസിനോട് പറഞ്ഞത് നിങ്ങളുടെ ഡയറക്ഷൻ എനിക്ക്  ഒരുപാടു ഇഷ്ട്ടപെട്ടു എന്നാണ് പറയുന്നത്.

പ്രേമം എന്ന ചിത്രവും തനിക്കു ഇഷ്ട്ടപെട്ടു എന്നാണ് താരരാജാവ് പറഞ്ഞത്. ഇപ്പോൾ അദ്ദേഹം പറയുന്നു  അൽഫോൻസ് സംവിധാനം ചെയ്യ്തു പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്ന്നു. ഇനിയും അൽഫോൻസ് പുത്രനും മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യുമെന്നുള്ള വാർത്തകൾ മുൻപ് പുറത്തു വന്നിരുന്നു.

ഗോൾഡിന്റെ ടീസർ കണ്ട മമ്മൂട്ടി ഇപ്പോൾ  ചിത്രം കാണാനുള്ള ആവേശത്തിൽ ആണെന്നും റിപോർട്ടുകൾ പറയുന്നു. എന്തായലും ഇനിയും അൽഫോൻസ്  മമ്മൂട്ടിയെ വെച്ചൊരു പടം ചെയ്യതാൽ അത് വേറൊരു ലെവൽ ആകുമെന്നാണ് ആരാധകർ പറയുന്നത്. അതുപോലെ പ്രേമത്തിന് ശേഷം ഇനിയും നിവിൻ പോളിയെ വെച്ച് മറ്റൊരു ചിത്രവും ചെയ്യുമെന്നുള്ള വാർത്തകൾ സിനിമ മാഗസിനുകളിൽ എത്തുന്നുണ്ട്.എന്തായാലൂം ഇപ്പോൾ അൽഫോൻസിൻറെ ഗോൾഡ് എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.