മലയാള സിനിമയിലെ പ്രേക്ഷക താര കുടുംബം ആണ് ഇന്ദ്രജിത്തിന്റേയും, പൂർണ്ണിമയുടയും. പൂർണിമ ഒരു നടി മാത്രമല്ല നല്ലൊരു ഫാഷൻ ഡിസൈനറും, ഒരു അവതാരികയും കൂടിയാണ്.സിനിമയിൽ അഭിനയിക്കുന്ന സമയത്തുആയിരുന്നു പൂർണ്ണിമയുടയും, ഇന്ദ്രജിത്തന്റെയും പ്രണയവും വിവാഹവും. ഇപ്പോൾ പൂർണ്ണിമ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നതു. തന്റെ വിവാഹത്തിന് ശേഷം ആരും തന്നോട് കഥ പറയാൻ വന്നിരുന്നില്ല. പൂർണിമ പറയുന്നത് താൻ ആകെ രണ്ടു വര്ഷം ആണ് സിനിമയിൽ അഭിയിച്ചത്.


താൻ ഈ രണ്ടു വർഷത്തിനുള്ളിൽ ആകെ ഏഴു സിനിമകളിൽ ആണ് അഭിനയിച്ചത്, കൂടാതെ രണ്ടുമൂന്ന് സീരിയിലുകളിലുമാണ് അഭിനയിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം ആരും തന്നോട് ഒരു കഥയും പറയാൻ വന്നിട്ടില്ല താരം പറയുന്നു. അന്നൊക്കെ വിവാഹത്തിന് ശേഷം ആരും സിനിമയിൽ അഭിനയിക്കില്ല യെന്നൊരു ധാരണ ഉണ്ട്. അതും വിവാഹത്തിന് ശേഷം കുട്ടികളുടെ കാര്യങ്ങളും ,ഉത്തരവാദിത്വങ്ങളും കൂടുകയും ചെയ്‌യും.


എന്നിരുന്നാലും എന്നെ അറിയാവുന്നവർക്ക് അറിയാമായിരുന്നു ഞാൻ വിവാഹത്തിന് ശേഷം സിനിമയിൽ തിരിച്ചു വരുമെന്ന്. സിനിമയെ ഞാൻ ഒരുപാടു സ്നേഹിക്കുന്നുണ്ട് ,എനിക്ക് യോജിക്കുന്ന കഥാപാത്രങ്ങൾ എന്നെ തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.വൈറസ് എന്ന ചിത്രത്തിൽ എന്നെ റീമയും ആഷിക്കും അഭിനയിക്കുന്നതിന് വേണ്ടി ക്ഷേണിക്കുവായിരുന്നു. വിവാഹത്തിന് ശേഷം ആദ്യമായി അഭിനയിക്കുന്ന ചിത്രം ആയിരുന്നു വൈറസ് പൂർണിമ പറയുന്നു.