ബോംബെ രവി സംഗീതം നിർവഹിച്ച ‘ആരെയും ഭാവ ഗായകൻ ആക്കും’ എന്ന ഗാനം മൂളാത്ത ഒരു മലയാളിയും ഉണ്ടാവില്ല. ഈ ഗാനം ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനം ആണ് ഇത്. വിനീത്, മോനിഷയും ആയിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം മോനിഷയ്ക്കും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം കെ എസ് ചിത്രയ്ക്കും നേടി കൊടുത്തു.ഈ ഗാന രംഗം പാടി അഭിനയിച്ചപ്പോൾ ലക്ഷ്മി എന്ന കഥാപാത്രം അവതരിപ്പിച്ച സലീമാ എന്ന നടിയെ മലയാളികൾക്കു ഓർമയിൽ ഉണ്ടാകുമല്ലോ. ചിത്രത്തിലെ തന്നെ മറ്റൊരു മികച്ച ഗാനമായ കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ എന്ന ഗാനരംഗത്തും സലീമ തിളങ്ങിയിരുന്നു


ഈ ഗാനം കേൾക്കുമ്പോൾ ആദ്യ൦ മലയാളികൾക്കു ഓര്മ വരുന്നു സലീമയുടെ മുഖം ആയിരിക്കും. തുടർന്നു ആരണ്യകം എന്ന ചിത്രത്തിലും അഭിനയിച്ചു. ആത്മാവിന്‍ മുട്ടിവിളിച്ചത് പോലെ സ്‌നേഹാതുരമായി തൊട്ടുരിയാടിയ പോലെ എന്ന ഗാനത്തിലും ഒളിച്ചിരിക്കാന്‍ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ എന്ന ഗാനത്തിലും സലീമയുടെ പ്രകടനം ഗംഭീരമായിരുന്നുശെരിക്കും ഈ നടി ആന്ധ്രാ പ്രദേശ് കാരിയായിരുന്നു. കാളിശ്വരി ദേവി എന്നായിരുന്നു നടിയുടെ യെതാർത് പേര്.മേഘ സന്ദേശം എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു താരം ചലച്ചിത്ര ലോകത്തേക്ക് ചുവട് വെച്ചത്. ഞാൻ പിറന്ന നാട്ടിൽ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്ന മലയാളത്തിലേക്കുള്ള ആദ്യ വരവ്.


മോഹൻലാൽ ആയിരുന്നു ആ ചിത്രത്തിലെ നായകൻ. പിന്നീട് കുറക്കൻ രാജാവായി, വന്ദനം, മഹായാനം എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചു. വന്ദന൦ കഴിഞ്ഞു മുപ്പതു വര്ഷത്തിനു ശേഷം മുണ്ടിരി മൊഞ്ചൻ എന്ന സിനിമയിൽ വീണ്ടും അഭിനയിക്കാൻ താരം എത്തി. രണ്ടായിരത്തി പത്തൊൻപത്തിൽ തിരിച്ചെത്തിയ താരം മലയാളത്തിലും ,തമിഴലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.