നിരവധി നടിമാരാണ് മലയാള സിനിമയിൽ ആൺ വേഷം കെട്ടി അഭിനയിച്ചിട്ടുള്ളത്. അമ്മയാണം സത്യംഎന്ന ചിത്രത്തിൽ ആനിയും, പിടക്കോഴി കൂവുന്ന നൂറ്റാണ്ടു എന്ന ചിത്രത്തിൽ കല്പന, രസതന്ത്രത്തിൽ മീര ജാസ്മിൻ തുടങ്ങിയ നടിമാരോടൊപ്പം പഴയ തലമുറയിലെ പ്രേഷകരുടെ പ്രിയ പെട്ട നടിയായ ലക്ഷ്മിയും അഭിനയിച്ചിട്ടുണ്ട്. എഴുപത്തിനാലിൽ പുറത്തിറങ്ങിയ അണ്ടാരു ഡോങ്കലേ എന്ന തെലുങ്ക് സിനിമയിൽ ലക്ഷ്മിയും ഇങ്ങനെ ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങളിലായി ലക്ഷ്മി ആൺ വേഷത്തിൽ അഭിനയിക്കുന്നുണ്ട്.ചെന്നൈയില്‍ തെലുങ്ക് തമിഴ് ബ്രാഹ്മിണ്‍ കുടുംബത്തില്‍ ജനിച്ച ലക്ഷ്മി മലയാളികളുടെ പ്രിയപ്പെട്ട നിരവധി സിനിമകളില്‍ പ്രധാന വേഷത്തിലെത്തയിട്ടുണ്ട്.


ബാല താരമായി ആണ് ലക്ഷ്മി ആദ്യം തന്റെ സിനിമ ജീവിതം ആരംഭിച്ചത്. ലക്ഷ്‌മിയുടെ ‘അമ്മ രംഗ്മിണി സിനിമ നടിയായിരുന്നു. അച്ഛന്‍ യാരാഗുഡിപതി വരദ റാവു സിനിമ നിര്‍മ്മാതാവും സംവിധായകനുമായിരുന്നു.അതുകൊണ്ടു തന്നെ നടിക്ക് സിനിമകളിൽ എത്താൻ വലിയ പ്രയാസം ഉണ്ടായില്ല. നായികയായി ലക്ഷ്മി സേതുമാധവൻ സംവിധാനം ചെയ്ത് ‘ചട്ടക്കാരി’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഈ ചിത്രം പ്രേഷകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. അതിലെ ലക്ഷ്മി അവതരിപ്പിച്ച ജൂലി എന്ന കഥാപാത്രം സ്ത്രീ ശ്കതിയുടെ പ്രതീകമായ ഒന്നായിരുന്നു.


മികച്ച നടിക്കുള്ള സംസ്ഥന ‘പുരസ്‌കാരം ലക്ഷ്മിക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. പിക്‌നിക്, ചട്ടമ്പികല്യാണി, മോഹിനിയാട്ടം, പ്രയാണം, സിന്ധു തുടങ്ങി പിന്നീട് വന്ന ചിത്രങ്ങളൊക്കെ ലക്ഷ്മിയെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി. സില നേരങ്കളില്‍ സില മനിതര്‍ഗള്‍ എന്ന തമിഴ് സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നടിക്ക് ലഭിച്ചു. താരം അവസാനം അഭിനയിച്ച ചിത്രം ‘ഓർമ്മയുണ്ടോ ഈ മുഖം’ ആയിരുന്നു.