അന്യ ഭാഷയിൽ നിന്നും എത്തി കേരളത്തിലെ പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നിരവധി നടിമാരിൽ ഒരാളാണ് മോഹൻ ലാൽ നായകനായ ‘നിർണ്ണയം’ എന്ന സിനിമയിലെ നായിക ഹീര രാജഗോപാൽ. ഈ ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോക്ടര്‍ റോയി എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം തന്നെയായിരുന്നു ഡോക്ടര്‍ ആനിയുടേയും.ഹീരയുടെ ആദ്യ മലയാള ചിത്രമായിരുന്നു നിര്‍ണ്ണയം. കോളേജ് പഠനകാലത്ത് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു ഹീര രാജഗോപാല്‍. പിന്നീടാണ് അഭിനയ രംഗത്തു സജീവമാകുന്നത്.

കതിര്‍ സംവിധാനം ചെയ്ത ‘ഇദയം’ എന്ന തമിഴ് ചിത്രമായിരുന്നു ആദ്യ സിനിമ. മുരളിയുടെ നായികയായിട്ടായിരുന്നു നടി സിനിമയില്‍ എത്തിയത്. ഗീത എന്നായിരുന്നുആ കഥാപാത്രത്തിന്റെ പേര്. നിർണ്ണയം എന്ന സിനിമക്ക് ശേഷം ജയറാം നായകനായ ‘മിന്നാമിനുങ്ങിനും മിന്നുകെട്ട്’ എന്ന ചിത്രം ചെയ്യ്തു. ജയറാം എന്ന കഥാപത്രത്തിന്റെ ഒരു കാളികൂട്ടുകാരിയായപിങ്കി മേനോൻ യെന്ന കഥാപത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. അതിനു ശേഷം ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ എന്ന സിനിമയിലും താരം അഭിനയിച്ചു.

നിരവധി തമിഴ് തെലുങ്ക് സിനിമകളില്‍ ഹീര അഭിനയിച്ചിട്ടുണ്ട്. രാജ് സിപ്പിയുടെ അമനാത് എന്ന ചിത്രത്തില്‍ സഞ്ജയ് ദത്തിനും അക്ഷയ് കുമാറിനും ഒപ്പം നടിയുടെ ആദ്യ ബോളിവുഡ് ചിത്രം ഇറങ്ങി. കമല്‍ ഹാസന്റെ അവൈ ഷണ്‍മുഖിയിലും നടി നല്ലൊരു കഥാപത്രം അവതരിപ്പിച്ചിട്ടുണ്ട്. കാതല്‍കോട്ടൈ സിനിമയിലും ഹീര രാജഗോപാല്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തി. നടന്‍ അജിത്ത് കുമാറുമായി നടി പ്രണയത്തിലാണ് എന്നുള്ള വാര്‍ത്തകള്‍ അക്കാലത്ത് വന്നിരുന്നു. തൊണ്ണൂറ്റിയൊമ്പതില്‍ ഹീര രാജഗോപാല്‍ തന്റെ സിനിമ അഭിനയ ജീവിതത്തോട് ബൈ പറഞ്ഞു