Film News
ദൂര ദർശൻ അവതാരകയായി വന്ന പ്രേഷകരുടെ പ്രിയങ്കരിയായ നടി!!

ടി വി അവതാരകയായി വന്ന നിരവധി നടിമാർ ഇന്നും സിനിമാലോകത്തു തിളങ്ങി നിന്നിട്ടുണ്ട്. രജീഷ വിജയൻ, രമ്യ നമ്പീശൻ, നയൻതാര, നസ്രിയ തുടങ്ങിയ നടിമാരെല്ലാം തന്നെ അവതരികയായി വന്ന നടിമാരാണ്. എന്നാൽ ദൂര ദർശൻ വാർത്ത അവതരികയായി വന്ന സിനിമകളിൽ അഭിനയിച്ച നടിയായിരുന്നു ഫാത്തിമ ബാബു. ദൂരദർശന്റെ തമിഴ് പതിപ്പിൽ വാർത്ത അവതരികയ്യായി എത്തിയ നടി ആയിരുന്നു ഫാത്തിമ ബാബു. അതുകൊണ്ടു തന്നെ തമിഴ് നാട്ടുകാർക്ക് ഇന്നും സുപരിചിതയാണ് ഫാത്തിമയെ. പിന്നിട് താരം സീരിയിലുകളിൽ അഭിനയം തുടങ്ങിയിരുന്നു. ‘ചിത്തിരപാവെയ’ ആയിരുന്നു താരത്തിന്റെ ആദ്യ സീരിയൽ. രണ്ടു വര്‍ഷം ഈ സീരിയൽ ടെലി കാസറ്റ് ചെയ്യ്തിരുന്നു. പിന്നിട് താരംകെ ബാലചന്ദ്രർ ഒരുക്കിയ കൽക്കി എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തിയിരുന്നു.
ഈ ചിത്രത്തിൽ കോഹില എന്ന കഥാപാത്രമായി ആണ് അഭിനയച്ചത്. മുതല്വന്, പാര്ത്തേന് രസിത്തേന്‍, മുഗവരേ, ഉന്നൈ കൊടു എന്നൈ തരുവെന് എന്നിങ്ങനെ നിരവധി സിനിമകളില്‍ നടിയെ നമ്മള് കണ്ടു. താരതിനു കൂടുതലും കാരക്ടർ റോളുകൾ ആണ് ലഭിച്ചത്. താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു മോഹൻലാൽ നായകനായ ‘രാവണ പ്രഭു’ എന്ന സിനിമയിലൂടെ ആയിരുന്നു. അതിനു ശേഷം ഹലോ , ഒന്നാമൻ , അലിഭായി, മാടമ്പി , ബിഗ് ഫാദർ, ഒരു നാൾ വരും, അലക്സാണ്ടർ ദി ഗ്രേറ്റ്, ശിക്കാർ എന്നി ചിത്രങ്ങളിൽ അഭിനയിച്ചു ഫാത്തിമ.
താരം തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. ഭർത്താവ് ബാബു. ആഷിക്, ഷാരൂഖ് എന്നി രണ്ടു മക്കളുമുണ്ട്. സിനിമയിലും ,ടി വി രംഗത്തും ഇപ്പളും ഫാത്തിമ സജീവമാണ്. ഫാബസ് തീയറ്റർ എന്ന പേരുള്ള ഒരു നാടക സമിതിയും താരം നടത്തിക്കൊണ്ടു പോകുന്നുണ്ട്.
Film News
അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ ഫ്രണ്ട് ട്രെയിലർ ..

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend
ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ് ,ദർശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു പേരിൽ ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!
-
Film News7 days ago
മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ….