തന്റേതായ വ്യക്തിത്വം  തമിഴ് സിനിമയിൽ പ്രകടിപ്പിച്ച നടൻ ആണ് വിജയ്. ഇപ്പോൾ താരത്തെക്കുറിച്ചു൦ ചെറുമകൻ സൻജയ്‌യെ കുറിച്ചും വിജയുടെ മാതാപിതാക്കളായ  ചന്ദ്രശേഖറും, ശോഭയും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്റെ സിനിമ മേഖലയിലുള്ള ഒരേ ഒരു സുഹൃത്തു എന്റെ മകൻ വിജയ് ആണ്. എന്നാൽ മറ്റാരുമായി തനിക്കു ഒരു സുഹൃത്തു ബന്ധം പുലർത്താൻ കഴിഞ്ഞില്ല വിജയുടെ അച്ഛൻ പറയുന്നു.

തന്റെ മകൻ  കഴിഞ്ഞേ ഉള്ളു തനിക്കു സിനിമയും, ഭാര്യ ശോഭ പോലും. ശോഭ പലപ്പോഴും അവനെ വേദനിപ്പിക്കാതെ  മാത്രമേ സംസാരിക്കുകയുള്ളു. അവൻ ഇത്രമാത്രം വളർന്നിട്ടിട്ടുണ്ടെങ്കിലും ഇന്നു൦ എനിക്ക് അവൻ ഒരു ചെറിയ കുട്ടിയെ പോലെയാണ് വിജയുടെ അച്ഛൻ പറയുന്നു. എന്നാൽ ചെറുമകൻ  സഞ്ചയ് നടൻ സിമ്പുവിനെ പോലെയാണ്, അവൻ വിഷ്വൽ കമ്യൂണിക്കേഷൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള എല്ലാം കാര്യങ്ങളും അറിഞ്ഞി രിക്കണം എന്നാണ് അവന്റെ ആഗ്രഹം വിജയുടെ അച്ഛൻ ചന്ദ്രശേഖർ പറയുന്നു.


വിജയിയുടെ മാതാവ് ശോഭ ചെറുമകൻ സഞ്ജയിയെ കുറിച്ച് പറഞ്ഞു. സ’ഞ്ജയ്ക്ക് സംവിധാനത്തിലാണ് അധിക കമ്പം. സംവിധാനം ആര് വെച്ചാണ് ആദ്യം ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൻ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പേരാണ് ആദ്യം പറഞ്ഞത്. തന്റേതായ പ്രതിഭകൊണ്ട് പേരെടുക്കണമെന്ന ആ​ഗ്ര​ഹമാണ് അവന്’ ചന്ദ്രശേഖർ പറഞ്ഞു.തമിഴ് സിനിമാ മേഖലയിൽ ഏറ്റവും താരമൂല്യമുള്ള സ്റ്റാർ കൂടിയാണ് വിജയ്. വളരെ വിരളമായി മാത്രമാണ് വിജയ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.