92 ലെ മിസ് കേരള പട്ടം നേടി അപ്രതീഷിതമായി സിനിമയിൽ എത്തിയ നടി.ലോഹിതദാസ് സംവിധാനം ചെയ്ത് ‘വളയം’ യെന്ന ചിത്രത്തിൽ നായികയായി എത്തി സുവർണ മാത്യു. മലയളത്തിൽ മാത്രമല്ല നടി തമിഴ്, ഹിന്ദി കന്നഡ, തെലുങ്ക് എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. മിമിക്‌സ് പരേഡ് എന്ന ചിത്രമാണ് നടിയുടെ ആദ്യ ചിത്രമെങ്കിലും ശ്രദ്ധിക്കപ്പെടുന്നതും നായിക ആവുന്നതും വളയത്തിലൂടെ ആണ് .ആദ്യ വേഷം തന്നെ മികച്ചതായതുകൊണ്ടു പിന്നിട് നിരവധി സിനിമകളിൽ താരത്തിന് അവസരം ലഭിച്ചിരുന്നു. നായികയായും സഹനടി ആയും ഒട്ടനവധി സിനിമകള്‍ നടിക്ക് ചെറിയ കാലയളവില്‍ കിട്ടിയിരുന്നു. മമ്മൂട്ടി നായകനായ കൗരവർ എന്ന ചിത്രത്തിൽ തിലകന്റെ മകളായിയും താരം അഭിനയിച്ചു.


അങ്കിള്‍ ബണ്‍, സുന്ദരികാക്ക, കിലുക്കം, കിലുക്കാംപെട്ടി തുടങ്ങി കുറച്ച് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തതിനു ശേഷമാണ് നടിക്ക് വളയത്തിലെ നായിക വേഷം കിട്ടുന്നത്.പിന്നീട് സാദരം, ആഘോഷം എന്നി സിനിമകളിലും താരത്തിന് അവസരം ലഭിച്ചു. ദിലീപിന്റെ സഹോദരിയായി മഴത്തുള്ളി കിലുക്കം യെന്ന സിനിമയിലും സുവർണ്ണ അഭിനയിച്ചു.


തമിഴിൽ രജനി കാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ ചന്ദ്രമുഖി എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യ്തു സുവർണ്ണ. ചട്ടക്കാരി എന്ന ക്ലാസിക് ചിത്രം രണ്ടായിരത്തി പന്ത്രണ്ടില്‍ റീമേക്ക ചെയ്തപ്പോള്‍ സിനിമയില്‍ മാര്‍ഗരറ്റ് എന്ന കഥാപാത്രമായി എത്തിയതും സുവര്‍ണ്ണ മാത്യു ആയിരുന്നു. നടി അഭിനയിച്ച അവസാനത്തെ മലയാള സിനിമ കൂടിയായിരുന്നു അത്. മിനി സ്‌ക്രീന്‍ രംഗത്തും സജീവമായിരുന്നു നടി. ഇപ്പോള്‍ ഭര്‍ത്താവ് വര്‍ഗീസ് ജേക്കബിനും മക്കള്‍ ജേക്കബിനും ജിയയ്ക്കും ഒപ്പം ഫിലാഡല്‍ഫിയയില്‍ ആണ് സുവർണ്ണ.