ഒരുകാലത്തു ദൂരദര്ശന് പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന സമയത്തു വന്ന നടി നിരവധി പരമ്പരകളിൽ അഭിനയിച്ചു. പിന്നീട് മിനിസ്‌ക്രീനിൽ നിന്നും സിനിമ രംഗത്തു തന്റെ അടിവേരുറപ്പിച്ച നടിയായിരുന്നു ദർശന. തൊണ്ണൂറുകളിലെ നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായി തിളങ്ങിയത് ദര്‍ശന ആയിരുന്നു. താമരക്കുഴലി എന്ന സീരിയല്‍ മാത്രം മതി ദര്‍ശന എന്ന നടിയെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കുവാന്‍.വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത സീരിയലില്‍ ജാനു എന്ന കഥാപാത്രമായിട്ടാണ് ദര്‍ശന എത്തിയത്. കുമരകം രഘുനാഥ് ആയിരുന്നു പ്രധാന വേഷത്തില്‍. മറ്റ് നടിമാര്‍ സീരിയലില്‍ ഉണ്ടായിരുന്നെങ്കിലും ദര്‍ശനയുടെ ജാനുവാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.


തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനിയായ ദര്‍ശന കോളേജ് പഠനകാലം മുതലാണ് സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങുന്നത്. സീരിയലുകളില്‍ നടിയുടെ മുഖം പരിചിതമായതോടുകൂടി ദര്‍ശനയെ തേടി സിനിമയുമെത്തി. ടിഎസ് സുരേഷ്ബാബു സംവിധാനം ചെയ്ത ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് എന്ന സിനിമയില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള തുടക്കം. ബാബു ആന്റണിയാണ് സിനിമയില്‍ നായകനായി എത്തിയത്. പിന്നിട സാക്ഷ്യം സിനിമയിൽ താരം അഭിനയിച്ചു.കൂടാതെ ജയറാം അഭിനയിച്ച സൂര്യ പുത്രൻ, സ്വപ്നലോകത്തെ ബാലഭാസ്കർ,മംഗലം വീട്ടിൽ മനസ്വീശ്വരി ഗുപ്‌ത തുടങ്ങിയ സിനിമകളിൽ ദർശന അഭിനയിച്ചു.

സഹനടിയായിട്ടാണ് സിനിമയിൽ ദർശന അഭിനയിച്ചതെങ്കിലും താരം കോമഡിയും ചെയ്യ്തിരിന്നു. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ യെന്ന ചിത്രത്തിൽ ഒരു തയ്യൽക്കരിയുടെ വേഷത്തിൽ എത്തിയിരുന്നു ചന്ദാമാമ, ഇലവങ്കോട് ദേശം, ടോക്കിയോ നഗറിലെ വിശേഷങ്ങള്‍ തുടങ്ങി നിരവധി സിനിമകളില്‍ നടി അഭിനയിച്ചു. നടന്‍ രാജീവാണ് ദര്‍ശനയുടെ ഭര്‍ത്താവ്. വിവാഹശേഷം നടി അഭിനയ രംഗത്തു നിന്നും വിടപറഞ്ഞു.