Connect with us

സിനിമ വാർത്തകൾ

ആ കാര്യം അന്ന് ഞാൻ ആഷിക്ഏട്ടനോട് ചോദിച്ചു, മനസിൽ ഞാൻ വെച്ചോളാം എന്നായിരുന്നുമറുപടി; അന്നബെൻ

Published

on

ടൊവിനോ തോമസ് അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തന രംഗത്തെ വിവിധ കാഴ്ചകള്‍ സമ്മാനിച്ച് എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.ആഷിക്ചേട്ടനോട് ഞാൻ നേരത്തെ ചാൻസ് ചോദിച്ചിരുന്നു അന്ന പറഞ്ഞു. ആദ്യമായാണ് ആഷിക്കിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത് അന്നയുടെ ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സ് നിര്‍മിച്ചത് ആഷിഖ് അബുവായിരുന്നു.

ആഷിഖേട്ടന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എപ്പോഴെങ്കിലും തനിക്ക് പറ്റുന്ന വേഷം വരുകയാണെങ്കില്‍ പറയണേ എന്ന് പറഞ്ഞിരുന്നു.താന്‍ മനസില്‍ വെച്ചോളാം എന്നായിരുന്നു അന്ന് ആഷിഖേട്ടന്‍ പറഞ്ഞത് എന്നാണ് അന്ന പറയുന്നത്. നാരദന്റെ സെറ്റില്‍ വെച്ചാണ് ടൊവിനോയെ ആദ്യമായി പരിചയപ്പെടുന്നതെന്നും ഉണ്ണിച്ചേട്ടനുമായി അച്ഛന് നേരത്തെ പരിചയമുണ്ടായിരുന്നെന്നും അന്ന പറയുന്നു.

കുമ്പളങ്ങിയില്‍ വര്‍ക്ക് ചെയ്ത നിരവധി പേര്‍ നാരദനിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുമ്പളങ്ങിയിലേക്ക് തിരിച്ചു പോയതു പോലെയാണ് തനിക്ക് തോന്നിയത്. നാരദന്റെ കഥ തന്നെയാണ് തന്നെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും അന്ന ബെന്‍ പറഞ്ഞു.എന്തയാലും ആഷിക് ചേട്ടൻ പറഞ്ഞ വാക്ക്  പാലിച്ചു അന്ന ബെൻ പറയുന്നു.

സിനിമ വാർത്തകൾ

നടി നവ്യാ നായർ ആശുപത്രിയിൽ…!

Published

on

നടി നവ്യാ നായർ ആശുപത്രിയിൽ.താരത്തിന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെയും വ്യെക്തത ഇല്ല.സുഹൃത്തും നടിയുമായ നിത്യദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

നടി നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്.വേഗം സുഖം പ്രാപിക്കട്ടെ എന്ന കുറുപ്പോടെയാണ് നിത്യാ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.പുതു ചിത്രമായ ജാനകി ജനേയും പ്രെമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നടി ഹോസ്പിറ്റലിൽ ആയത്.

അതുകൊണ്ട് ബത്തേരിയിൽ എത്തി ചേരാൻ കഴിയില്ലെന്നു നവ്യാ തന്നെയാണ് തൻ്റെ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ഇട്ടത്.വളരെ കാലത്തെ ഇടവേളയ്ക്കു ശേഷമാണു നവ്യാ സിനിമ ഇൻഡസ്ട്രിയിൽ വന്നത്.എന്നാൽ ഇപ്പോൾ ചെയ്‌ത സിനിമ എല്ലാം തന്നെ വിജയം കൈവരിക്കുകയും ചെയ്‌തു.

Continue Reading

Latest News

Trending