Connect with us

സിനിമ വാർത്തകൾ

മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍, കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ

Published

on

abhirami post

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ആയിരുന്നു അമൃത സുരേഷിന്റെയും ബാലയുടെയും ഫോൺ കോൾ. ഇരുവരും തമ്മിൽ സംസാരിച്ച വോയിസ് ലീക്ക് ആയെന്ന  പേരിൽ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും താൻ അറിഞ്ഞ കാര്യങ്ങൾ അല്ല ഇതൊക്കെയെന്നും പറഞ്ഞു അമൃതയും രംഗത്ത് വന്നിരുന്നു. കോവിഡ് ബാധിച്ച തന്റെ മകളെ കാണാൻ സമ്മതം ബാല ചോദിച്ചപ്പോൾ അത് എതിർക്കുന്ന അമൃത എന്ന പേരോടെയാണ് ഓഡിയോ വന്നത്. ഇതിന്റെ വിശദീകരണം അമൃത ഓഡിയോ പ്രചരിപ്പിച്ച ചാനലിനോട് ആവിശ്യപെട്ടപ്പോൾ ബാലയാണ് ഈ ഓഡിയോ തങ്ങൾക്ക് നൽകിയത് എന്ന് യൂട്യൂബ് ചാനലും അമൃതയോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അമൃതയുടെ സഹോദരി അഭിരാമി പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്.

‘കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ .. ഒരു സ്ത്രീയോടൊപ്പം നിൽക്കാൻ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങൾക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യർ ഈ കാലത്തിൽ വേണ്ടത് തമ്മിൽ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ് .. മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മൾ! കാണാത്ത കഥകൾക്ക് ചുക്കാൻ പിടിക്കല്ലേ കൂട്ടരേ .. നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാത് -തെറ്റുധരിക്കപ്പെട്ട ഒരായിരം സ്വകര്യവേദനകൾ കടിച്ചുപിടിച്ച അച്ഛൻ ‘അമ്മ സഹോദരി സഹോദരന്മാർ’ എന്നുമാണ് അഭിരാമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ കൂടി പറയുന്നത്.

നിരവധി പേരാണ് ഇവർക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇതൊക്കെ ജീവിതത്തിനെ ഭാഗമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ തളർന്നു പോകരുത് യെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.

സിനിമ വാർത്തകൾ

ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

Published

on

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ  ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും  എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ  മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും  പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു  വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ്‌  തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.


ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും


വിനയൻ തന്ന അട്വവാൻസ്‌ തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.

Continue Reading

Latest News

Trending