ഗായിക അഭയ ഹിരൺമയി സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു താരമാണ്, തന്റെ ജീവിത പങ്കാളി ഗോപി സുന്ദറിനോയ്പ്പമുള്ള ചിത്രങ്ങളുമായി ഇപ്പോഴും അഭയ എത്താറുണ്ട്, ഗോപിസുന്ദർ തന്റെ ഭാര്യയെ ഡിവോഴ്സ് ചെയ്ത ശേഷമാണ് അഭ്യാക്കൊപ്പം താമസിക്കുന്നത്, ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരണ്‍മയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. പലപ്പോഴും താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഏറെ വിമർശനങ്ങൾ നേരിടാറുണ്ട്, കഴിഞ്ഞ ദിവസം അഭയ്ക്ക് നേരെയും സോഷ്യൽ മീഡിയയിൽ സൈബർ വിമർശനം ഉണ്ടായി.
ഇപ്പോൾ തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമെല്ലാം മറുപടിയുമായാണ് അഭയ എത്തിയിരിക്കുകയാണ്, പുതിയ ഹെയര്‍കട്ട് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഹിരണ്‍മയിയുടെ കുറിപ്പ് വന്നത്. ‘എന്റേ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്‌നമായി കണ്ട് എന്നെ ചീത്ത വിളിക്കുകയും ബോഡിഷെയിം ചെയ്യുകയും, മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാന്‍ ശ്രമിക്കുകയും ചെയ്ത അ സുമനസുകള്‍ ആയ കുലസ്ത്രീ /കുലപുരുഷുസ്’കൂടാതെ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കള്‍ക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി സമര്‍പ്പിക്കുന്നു. ഞാന്‍ ഇതോടെ നന്നായി എന്നും, നാളെ മുതല്‍ നിങ്ങള്‍ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാല്‍ ഇവിടെ സാക്ഷ്യപെടുത്തുന്നു, ഏന്നു നിങ്ങടെ സ്വന്തം കുടുംബം കലക്കി’, എന്നാണ് അഭയ ഹിരണ്‍മയി കുറിച്ചത്.
