Connect with us

ബിഗ് ബോസ് സീസൺ 4

പ്രണയാതുരരായി ആരതിയും റോബിനും

Published

on

താൻ കമ്മിറ്റഡ് ആണെന്ന് പറഞ്ഞ ശേഷം ആദ്യമായി റോബിനും ആരതിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇരുവരും മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് കമന്റുകൾ. ബി​ഗ്ബോസിലൂടെയാണ് റോബിൻ താരമാകുന്നത്.

റോബിനെ ഇന്റർവ്യൂ ചെയ്യാനെത്തിയ അവതാരികയായി ആണ് ആരതിയെ പ്രക്ഷേകർ അറിയുന്നത്. എന്നാൽ ആരതി ഒരു നടിയും മോഡലും കൂടിയാണ്. സ്വന്തമായി ബിസിനസ് നടത്തുന്ന ആരതി ഈ സൗഹൃദം തന്റെ ലാഭത്തിനായി ഉപയോ​ഗിക്കുന്നു എന്നായിരുന്നു ആദ്യം വന്ന കമന്റ്.

പക്ഷേ ഇക്കഴിഞ്ഞ ദിവസം റോബിന്‌‍ താൻ വിവാഹിതനാകാൻ പോകുകയാണെന്നും വധു ആരതി ആണെന്നും പ്രഖ്യാപിക്കുകയായിരുന്നു. പൊതു വേദിയിലായിരുന്നു റോബിന്റെ പ്രതികരണം. ഇതിനു ശേഷമാണ് ഇരുവരും പ്രണയത്തോടെ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. കലിപ്പന്റെ കാന്താരി എന്നൊരു പേരും ഇവരുടെ പ്രണയത്തിൽ പതിഞ്ഞിട്ടുണ്ട്.

റോബിൻ വളരെ ദേഷ്യക്കാരനാണെന്നും ആ ദേഷ്യം ഉണ്ടാക്കിയ പ്രശ്നങ്ങളാണ് ബി​ഗ് ബോസിൽ നിന്നും റോബിനെ പടിയിറക്കിയതെന്നും റോബിന്റെ ആരാധകർ തന്നെ സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ തന്നെ ഇഷ്ടപ്പെടുന്നവരാണ് അധികമെന്നാണ് റോബിന്റെ പക്ഷം.

Advertisement

ബിഗ് ബോസ് സീസൺ 4

റോബിനെ പോലുള്ള ഭർത്താവിനെ വേണോ എന്ന ചോദ്യത്തിന് നിമിഷയുടെ മറുപടി ഇങ്ങനെ!!

Published

on

ബിഗ്‌ബോസ് സീസൺ 4  ലെ മത്സരാർത്ഥികളെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിൽ വരുന്ന പേരാണ് നിമിഷയുടെ. ഇപ്പോൾ  തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുടെ ചോദ്യത്തിന് താരത്തിന്റെ ഓരോ മറുപടിയും ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. നിങ്ങൾക്ക്  റോബിനെ  ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യണം എന്നുണ്ട് എന്നാൽ ജാസ്മിനെയും, റിയാസിനെയും പേടിച്ചല്ലേ അങ്ങനെ ചെയ്യാത്തത്. എന്നാൽ ആ ചോദ്യത്തിന് നിമിഷ നൽകിയ മറുപടി ഇത് സത്യമല്ല. എന്റെ പ്രവര്‍ത്തികളെ ആരു സ്വാധീനിക്കാറില്ല. ഞാന്‍ എന്തെങ്കിലും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം തീരുമാനമാണ്.
ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കും താരം പറയുന്നു. ലക്ഷ്മി പ്രിയയെ പോലൊരു അമ്മായിയമ്മയെ വേണം എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. അതിലും ബേധം മരിക്കുന്നതാണെന്നാണ് ഇതിന് നിമഷ നല്‍കിയ  ഉത്തരം. റോബിന്‍ രാധാകൃഷ്ണനെ പോലൊരു കാമുകനെയോ ഭര്‍ത്താവിനെയോ നിങ്ങള്‍ക്ക് വേണമെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. തീര്‍ച്ചയായും അല്ല. എനിക്ക് വേണ്ടത് എത്തരത്തിലുള്ള കാമുകനോ ഭര്‍ത്താവോ ആണെന്ന് ഞാന്‍ പറയാം.

ദിസ് ഈസ് അസിലെ ജാക്ക്, സൂപ്പര്‍ നാച്ച്വറലിലെ ഡീന്‍. അവരെ പോലെയല്ല എന്റെ ഭര്‍ത്താവ് എങ്കില്‍ ഞാന്‍ കല്യാണം കഴിക്കുന്നില്ലെന്ന് താരം പറയുന്നു. ദിൽഷക്കും, റോബിനും ഇടയിൽ നടന്നത് എന്താണ് എന്ന് തനിക്കറിയില്ല ,നിങ്ങളുടെ അറിവുപോലെയുള്ള അറിവ് മാത്രമേ എനിക്കും അറിയുകയുള്ളൂ നിമിഷ പറയുന്നു.

 

Continue Reading

Latest News

Trending