Connect with us

സിനിമ വാർത്തകൾ

പുതിയ ചുവടുവെപ്പുമായി ആൻ അഗസ്റ്റിൻ, ആശംസകളുമായി ആരാധകർ

Published

on

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ, എൽസമ്മ എന്ന ആണ്കുട്ടിയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. വിവാഹം കഴിഞ്ഞതോടെ താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്, എങ്കിലും തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. സിനിമയിൽ നിന്നും വിട്ട് നിന്ന താരം ഇപ്പോൾ അഭിനയ ജീവിതത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഇപ്പോൾ പുതിയൊരു വാർത്ത കൂടി ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം .  സിനിമ നിർമാണ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് താരം.

ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി’. – ആൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അടുത്തിടെയാണ് ജോമോൻ- ആൻ അഗസ്റ്റിൻ വിവാഹ മോചനവാർത്ത പുറത്തുവരുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ആനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് ജോമോനാണ്‌ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത് ഏഴുവർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും ഇപ്പോൾ അവസാനിപ്പിക്കുന്നു എന്ന് അറിയിച്ചത്. 2014 ൽ ആണ് ജോമോനും ആനും വിവാഹിതരായത്. ഏറെ നാളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നുമലയാള സിനിമയുടെ പ്രിയ താരജോഡികളായിരുന്നു ജോമോനും ആനും. ഇവരുടെ വിവാഹം സിനിമാ ലോകവും ആരാധകരും നിറഞ്ഞ മനസ്സോടെയാണ് ആഘോഷമാക്കിയത്. ഇവരുടെ പ്രണയവും ഇരുവരും പരിചയക്കാരായ കഥയുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Advertisement

സിനിമ വാർത്തകൾ

സിനിമയിൽ ചില കഥപാത്രം ചെയ്യുമ്പോൾ  വീട്ടുകാരോട് പോലും സംസാരിക്കില്ല അമല പോൾ!!

Published

on

മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷ സിനിമകളിലും  നല്ല നടിയാണ് എന്ന് കാഴ്ച്ച വെച്ച അഭിനേത്രി ആണ് അമല പോൾ. കരിയറിൽ തിളങ്ങി നിന്ന സമയത്തു തനിക്കു ലൈഫിൽ ചെറിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും, താരം മുൻപ് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ താരത്തിന്റെ ടീച്ചർ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കിടയിൽ നടത്തിയ അഭിമുഖ്ത്തിൽ ആണ് ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. തനിക്കു അഭിമുഖങ്ങളിലെ ചില ചോദ്യങ്ങൾ ഇറിറ്റേഷൻ അനുഭവപ്പെടാറുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി

ഒരിക്കലുമില്ല അയാൾ അയാളുടെ ജോലി അല്ലെ ചെയ്യുന്നത്. എനിക്ക് പ്രമോഷൻ പരുപാടികളിൽ പങ്കെടുക്കുന്നത് ഇഷ്ട്ടം അല്ല, ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോവും. ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അതിൽ വളരെ കമ്മിറ്റഡ് ആണ്. വേറൊരു ലോകത്താണ് നമ്മൾ,ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഞാൻ കുടുംബത്തോട് പോലും സംസാരിക്കാറില്ല. ഡിസ്കണക്ഡ് ആവും. ഞാൻ ഒരു ആക്ടർ ആണ്,

ഒരു സിനിമ നല്ലതല്ലെങ്കിൽ  എന്തിനാണ് അത് പ്രൊമോട്ട് ചെയ്യുന്നത്. ചില നെഗറ്റിവ് കമെന്റുകൾ ഉണ്ടാകാറുണ്ട്, എന്നാൽ ചിലത് ഞാൻ മൈൻഡ് ചെയ്യില്ല. ഒരു സിനിമക്ക് വേണ്ടി ഞാൻ എന്തും ചെയ്‌യും. ആരെങ്കിലും അനാവശ്യമായി വെക്തിപരമായ കാര്യങ്ങൾ ചോദിച്ചാൽ ഞാൻ ദേഷ്യപ്പെടുകയും ചെയ്‌യും അമല പോൾ പറയുന്നു.

Continue Reading

Latest News

Trending