പാമ്പുകളെ ഭയമില്ലാത്തവർ വിരളമാണ്. വിഷമില്ലാത്ത ഇനത്തിൽപ്പെട്ടവയാണെങ്കിൽ പോലും പാമ്പുകളെ കണ്ടാൽ അവയെ പേടിയാണ്.എന്നാൽ പാമ്പിന്റെ അടുത്ത് പോകുന്നവരും ഉണ്ട്.എന്നാൽ ഇപ്പൊ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.
രണ്ടു വലിയ പാമ്പുകളെ ഒരേസമയം വെറും കൈകൊണ്ട് പിടികൂടുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവയുടെ വലുപ്പം കണ്ട് യുവതിയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ് പലരും.കെട്ടിടങ്ങൾക്കിടയിലെ തുറസ്സായ സ്ഥലത്താണ് രണ്ട് പാമ്പുകൾ ചുറ്റിപ്പിണഞ്ഞ് കിടന്നത്.ഇതിനിടെ പാമ്പുകൾ തലയുടെഭാഗം സമീപത്തുണ്ടായിരുന്ന സ്റ്റെയർകേയ്സിന്റെ അടിയിലേക്ക് നീക്കി.
രണ്ടു കൈകളും ഉപയോഗിച്ച് അവയെ വലിച്ച് പുറത്തേക്കെടുക്കാനായിരുന്നു യുവതിയുടെ ശ്രെമം.പാമ്പുകൾ ഇണചേരുകയായിരുന്നുവെന്നും അവയെ പ്രകോപിപ്പിച്ച യുവതി ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും മറ്റു ചിലരുടെ വാദം പാമ്പുപിടുത്ത വിദഗ്ധരെ വിളിച്ച് പാമ്പുകളുടെയും മനുഷ്യരുടെയും ജീവൻ സുരക്ഷിതമാക്കണമെന്നാണ് ഭൂരിഭാഗം ആളുകളുടെ അഭിപ്രായം.
