നമുക്ക് ചുറ്റും വ്യത്യസ്തമായ പല കാര്യങ്ങളും ചെയ്യുന്ന ആളുകളുണ്ട്. അങ്ങനെ വേൾഡ് റെക്കോഫ്ദ് ഒക്കെ നേടിയ നിരവധി പേരുമുണ്ട്. ചില കാര്യങ്ങളൊക്കെ വ്യത്യസ്തം എന്നുമാത്രമല്ല വിചിത്രവും കൂടിയാണ്. മണ്ണ് തിന്നു ആളുകളെയും , കല്ലു തിന്നുന്ന ആളുകളെയും , താടിക്കശ്നങ്ങൾ ചവക്കുന്ന ആളുകളെയും അരി തിന്നുന്ന ആളുകളും, കുപ്പിച്ചില്ല് കടിച്ച് പൊട്ടിക്കുന്ന ആളുകളേ കുറിച്ചോക്കെ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇനി പറയാൻ പോകുന്നതു അതൊന്നുമല്ല. ഈ കാര്യം കേട്ടാൽ ചിലരെങ്കിലും ഞെട്ടിപ്പോകും. വളരെ വിചിത്രമായ ഒരു ഷീലമാണ് ഈ യുവതിയുടേത്.അമേരിക്കയിലെ മെരിലാൻഡിലാണ് ഈ യുവതിയുടെ താമസം. യുവതിയുടെ പേര് കിനാഹ് എന്നാണു .ടോയ്ലറ്റ് പേപ്പർ കഴിക്കാനാണ് ഈ യുവതിക്ക് ഇഷ്ടം. അമേരിക്കയിലെ ഒരു കേബിൾ ടെലിവിഷൻ ചാനലിലെ മൈ സ്രേയ്ഞ്ച് അഡിക്ഷൻ, സ്റ്റിൽ അഡിക്റ്റഡ് എന്ന ഷോയിലാണ് ക്കിന തന്റെ ഈ സ്വഭാത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

നമ്മൾ രാവിലെ എഴുന്നേറ്റാൽ ചായയോ കോഫിയോ ഒക്കെ കുടിക്കുന്നത് പോലെ കിന ആദ്യം ചെയ്യുന്ന കാര്യം ടോയ്ലറ്റ് പേപ്പർ ഭക്ഷിക്കുക എന്നത് തന്നെയാണ്. കിനായുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്നാക്സും ഈ ടോയ്ലറ്റ് പേപ്പർ തന്നെയാണ്. നാല് റോൾ ടോയ്ലറ്റ് പേപ്പർ ആണ് ഈ യുവതി ഒരു ദിവസം കഴിക്കുന്നത്.ആറാം ക്‌ളാസ് മുതൽ ടോയ്ലറ്റ് പേപ്പർ കഴിക്കാൻ ആരംഭിച്ചുവെന്നാണ് യുവതി പറയുന്നത്. ഇതുവരെ ഇവർ കഴിച്ച ടോയ്ലറ്റ് പേപ്പർ എത്രയാണെന്ന് കേട്ടാൽ അത്ഭുതപ്പെടും. 20 വർഷത്തിനിടെ ഏഴായിരം കിലോയോളം ടോയ്ലറ്റ് പേപ്പർ ആണ് യുവതി കഴിച്ചത്. ഏതാണ് രണ്ടായിരത്തി എഴുനൂറു അമേരിക്കൻ ഡോളർ ചെലവാകുന്നുണ്ട് വർഷന്തോറും.എന്നാൽ ഈ ചെലവൊന്നും ഇവർക്ക് പ്രശ്നമല്ല. അത്രയ്ക്കും ഇഷ്ടമാണ് ടോയ്ലറ്റ് പേപ്പർ. കഴിക്കുന്നത് മാത്രമല്ല അത് കഴിക്കുമ്പോൾ ഉള്ള ശബ്ദവും കിനക്ക് വളരെ ഇഷ്ടമാണ്. മറ്റുള്ളവർക്ക് തൻ ടോയ്ലറ്റ് പേപ്പർ കഴിക്കുന്നത് കാണുമ്പോൾ ആകെ അത്ഭുതമാണെന്നും എന്നാൽ തനിക്ക് ടോയ്ലറ്റ് പേപ്പർ എന്ന് കേൾക്കുമ്പോഴെ വായിൽ വെള്ളം വരുന്നുവെന്നുമാണ് യുവതി ടിവി ഷോയിൽ പറയുന്നത്.

പിക്ക എന്ന ഈറ്റിം​ഗ് ഡിസോഡർ കാരണമാണ് സക്കിനയ്ക്ക് ടോയ്ലറ്റ് പേപ്പറിനോട് ഇത്ര ഇഷ്ടം തോന്നുന്നത് എന്നാണ് കണ്ടെത്തിയത്. ഇതുപോലെ ചളി, മണ്ണ്, മുടി തുടങ്ങിയ വസ്തുക്കളോടും താല്പര്യം തോന്നുവരുണ്ട്. കുട്ടികളിലും ഗർഭിണികളിലും മറ്റ് ശാരീരിക മാനസിക വൈകല്യങ്ങൾ ഉള്ളവരിലുമാണ് ഈ അവസ്ഥ സാധാരണ കണ്ടുവരാറുള്ളത്. ശരീരത്തെ വളരെ മോശമായി ബാധിക്കുന്ന വസ്തുക്കൾ വരെ കഴിക്കുന്നവരുണ്ട്.അതേസമയം ടോയ്ലറ്റ് പേപ്പർ രസകരമായി തോന്നണുമെങ്കിലും തിന്നുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് വിദഗ്ദർ പറയുന്നത്. ദഹന വ്യവസ്ഥയെ ഇത് ബാധിച്ചേക്കാം, അതുപോലെ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം എന്നാണ് പറയുന്നത്.