Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

പെണ്‍കുട്ടിയുടെ പേരില്‍ ഫ്രണ്ട് റിക്വസ്റ്റ് പിന്നാലെ വീഡിയോ കാൾ വിളിക്കും

വീഡിയോ റെക്കോര്‍ഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കണം എന്നുമായിരിക്കും സന്ദേശം.സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാല്‍ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാള്‍ അറ്റന്‍ഡ് ചെയ്താലോ മറു വശത്ത് ഒരു പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോര്‍ഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കണം എന്നുമായിരിക്കും സന്ദേശം.


കാള്‍ അറ്റന്‍ഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്ളീലത കലര്‍ത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നല്‍കും.ഒരിക്കലും അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കരുതെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയുമുള്‍പ്പെടെ വിവരമറിയിച്ച്‌ ധൈര്യപൂര്‍വം തട്ടിപ്പുകാരെ നേരിടണമെന്നും ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കണമെന്നും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാല്‍ എന്ത് ചെയ്യണമെന്നോ ? ഒരിക്കലും അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കരുത്. നല്‍കിയാല്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുള്‍പ്പെടെ വിവരമറിയിച്ച്‌ ധൈര്യപൂര്‍വം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ഓണ്‍ലൈന്‍ മുഖാന്തരമോ പരാതി നല്‍കുക.
ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

കേരള വാർത്തകൾ

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...

Advertisement