മൃദുഭാവേ ദൃഢകൃത്യേ എന്നതാണ് കേരള പോലീസിന്റെ ആപ്തവാക്യം. സംസ്കൃതത്തിലുളള ഈ വാക്യത്തിന്റെ അർത്ഥം മൃദുവായ സ്വഭാവവും ദൃഢമായ പ്രവർത്തനവും എന്നാണ്. പക്ഷെ പലപ്പോഴും കേരള പോലീസിന്റെ പ്രവർത്തനം അത്ര മൃദുവല്ല . നിരവധി സംഭവങ്ങൾ നമുക്ക് മുന്നിൽ ഉദാഹരങ്ങളായുണ്ട്. ഏറ്റവുമൊടുവിൽ പുറത്തു വരുന്നത് ഇടുക്കിയിൽ നിന്നുള്ള ഒരു സംഭവം ആണ്. ഇടുക്കി കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ പോലീസുകാരൻ മർദിച്ചതായി പരാതി. കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മർദനമേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ ASI മുരളിക്കെതിരെയാണ് പരാതി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. യാതൊരു പ്രകോപനം കൂടാതെ ആയിരുന്നു പോലീസുകാരന്റെ കൈയേറ്റ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന വഴി തന്റെ ഇരുചക്ര വാഹനവുമായി രഞ്ജിത് ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയതായിരുന്നു asi മുരളി. പെട്രോൾ ടാങ്കി തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങുന്നത് . പിന്നീട് അത് മർദ്ദനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. പെട്രോൾ അടിക്കണമെങ്കിൽ ടാങ്കിന്റെ അടപ്പ് തുറക്കണമെന്ന് ജീവനക്കാരൻ പറയുന്നു. നിനക്കെന്താ തുറന്നാൽ എന്ന് പോലീസുകാരൻ ചോദിക്കുന്നു.

പക്ഷെ തുറക്കാതെ തന്നെ ജീവനക്കാരനും നിന്ന്. പിന്നീട് പമ്പ് ജീവനക്കാരനെ യാതൊരു ദയയുമില്ലാതെ മർദിക്കുന്ന ദൃശ്യങ്ങൾ നമുക് കാണാം. നിലത്തു വീണ രഞ്ജിത്തിനെ വീണ്ടും വീണ്ടും പിടിക്കുന്നതും സിസി ടിവി ദൃശ്യങ്ങളിൽ കാണാം. എഴുന്നേറ്റു വരുന്ന രഞ്ജിത്തിനെ വീണ്ടും വീണ്ടും ഇടിക്കുകയൂം ചെയ്യുന്നുണ്ട്. പരിക്കേറ്റ രഞ്ജിത് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും പോലീസ് നടപടിയൊന്നും എടുത്തില്ല എന്നും അറിയാൻ കഴിയുന്നുണ്ട്. ക്രമസമാധാന ചുമതല എന്ന് പറയുന്നത് സാധാരണക്കാരന്റെ മുകളിൽ കൈയൂക്ക് കാണിക്കാനുളളതല്ല, പക്ഷെ പല പോലീസുകാരുടെയും പ്രവർത്തി കണ്ടാൽ കാക്കിക്കുള്ളിൽ കയറിയാൽ എന്തും കാണിക്കമെന്നും ആരും ചോദിക്കില്ല എന്നുമാണ് ഭാവം.