കുട്ടികളുടെ സ്കൂൾ കാലം എന്ന് പറയുന്നത് വളരെ പ്രാധാന്യം നിറഞ്ഞതാണ്. പ്രത്യേകിച്ചു നമ്മളുടെ കുടുംബത്തിൽ നിന്ന് പുറത്തേക്ക് പോയി പല കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ കൂടെ അവർ ആദ്യമായി സഹകരിക്കാൻ പോകുകയാണ് സമൂഹത്തിലേക്ക് ഇറങ്ങി സഹകരിക്കേണ്ടതിന്റെ ആദ്യ ചുവടു വെപ്പ്. അവിടെ അവർ എങ്ങനെയാണോ പെരുമാറുന്നത് അത് വളരെ ശ്രദ്ധ  ചെലുത്തേണ്ടത് ഒന്ന് തന്നെയാണ്.

അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ  നേടിക്കൊണ്ടിരിക്കുന്നത് . ഒരു മകൻ തന്റെ സ്കൂളിൽ പോയിട്ട് വന്നതിനു ശേഷം സ്കൂളിൽ തനിക്കുണ്ടായ ഒരു അനുഭവം തന്റെ അമ്മയോട് പറയുകയാണ്. തന്റെ സ്കൂളിൽ ഒരു കൂട്ടുകാരൻ തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു. ഇതാണ് ആ മകൻ അമ്മയോട് പറയുന്നത്. അതിനു നീ എന്താണ് മറുപടി നൽകിയതെന്ന് ‘അമ്മ ചോദിക്കുമ്പോൾ ഉള്ള ആ കുട്ടിയുടെ മറുപടിയാണ് അംഗീകരിക്കപ്പെടേണ്ടത്.

” ഞാൻ ഇങ്ങനെയാണ് പറഞ്ഞത് നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ അത് നിന്റെ തെറ്റല്ല നീ എന്നെ ഇഷ്ടപ്പെട്ടാലും ഇഷ്ടപെട്ടില്ലെങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ്.” ഈ മറുപടി ഒരു സൗഹൃദത്തിന്റെ തുടക്കമായിരിക്കും നല്ല നാളെയുടെ തുടക്കം ആയിരിക്കും.സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നതും അതിനാലാണ്. ആ കുട്ടി അങ്ങനെ ചിന്തിച്ചു മറുപടി നൽകിയതിന് ആ അമ്മയ്ക്കും പങ്കുണ്ടെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ.