Connect with us

Hi, what are you looking for?

ഫോട്ടോഷൂട്ട്

വിഷുവിനു വൈറൽ ആയ ഒരു കിടിലൻ കൺസെപ്റ് ഫോട്ടോഷൂട്ട്

വിഷു ദിനത്തിൽ അരുൺ രാജിന്റെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പൊ വൈറൽ ആകുന്നത് . സമകാലിക സംഭവങ്ങളെ കണ്സെപ്റ് ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചു മുൻപും പ്രേക്ഷക ശ്രെധ നേടിയ ഫോട്ടോഗ്രാഫർ ആണ് അരുൺ രാജ് . സത്യഭാമ , ശരത് , മീനാക്ഷി എന്നിവരാണ് ഇതിൽ കഥാപാത്രങ്ങൾ ആയി എത്തുന്നത് . ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് അരുൺ ഫോട്ടോഷൂട്ടിനു ലഭിക്കുന്നത് .

”ഇതും ഒരുതരം മാറ്റി നിർത്തലാണ് . പുണ്യതയിൽ അവളിലെ ഏഴുദിവസം അശുദ്ധിയുടെ കറ ചാർത്തുമെന്നുള്ള മൂഢ വിശ്വാസം ഊട്ടിയുറപ്പിച്ചു തരം തിരിക്കുന്ന വേർതിരിവിന്റെ കുടിലതയാണ് . എഴുപത് പതിറ്റാണ്ടുകളായും മാറാതെ വേരൂന്നി നിന്ന് , അടുക്കളകളിൽ പോലും അവളെ നിഷിദ്ധയാക്കി പുറംതള്ളുന്ന അന്ധവിശ്വാസങ്ങളുടെ തുരുമ്പിച്ച ചങ്ങല വിലങ്ങുകൾ ആണ് . അല്ലെങ്കിൽ ഈരേഴുലോകം പോലും വായ്ക്കുള്ളിലാക്കിയ കണ്ണന് കളങ്കമാവുമെന്നും , തൂണിലും തുരുമ്പിലും പോലും സദാ വിളങ്ങുന്ന തേജസ്സിന് നിന്റെ ആർത്തവ രക്തത്തെ 7 ദിവസത്തേക്ക് തൊട്ടുകൂടാത്ത വിധം ഭയമാണെന്നു വരുത്തി തീർക്കുന്ന സമൂഹത്തിന്റെ മേൽക്കോയ്മയുടെ വക്രിച്ച ചിരിയുള്ള കുത്തങ്ങളാണ് .അതുമല്ലെങ്കിൽ സേവകന്മാരെന്നു സ്വയം വിശേഷിക്കപ്പെട്ട കിങ്കരന്മാരാൽ ഒരു പിഞ്ചുബാലിക ആദ്യം മാനത്തിനും പിന്നീട് ജീവനും നിലവിളിച്ചു കണ്ണീരുപൊടിച്ച് ജീവൻ വെടിഞ്ഞ നാലമ്പലങ്ങളുടെ വിശുദ്ധിയുടെ കെട്ടറകൾ പണ്ടേക്കു പണ്ടേ ദൈവങ്ങൾക്ക് മടുത്തിട്ടുണ്ടാകും. അതുകൊണ്ടു തന്നെയാകും സ്വപ്നങ്ങളിൽ മാത്രം പീലിനിവർത്തിയാടിയ മാധവൻ വിഷുക്കണിയായ് അവൾക്കുമുന്നിൽ ആദ്യമോടിയെത്തിയതും, അശുദ്ധിയായ് മുദ്രകുത്തപ്പെട്ട അതേ കടും ചുവപ്പു നിറമുള്ള മഞ്ചാടിക്കുരുക്കളായി അവൾക്കു മുകളിൽ പെയ്തിറങ്ങിയതും…” അരുൺ രാജ് ഫേസ്ബുക്കിൽ കുറിച്ചു .

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിവാഹമെന്ന സങ്കല്പത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടടെങ്കിലും ഏറെക്കുറെ ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് വിവാഹം അല്ലെങ്കിൽ നല്ലൊരു പങ്കാളി ഉണ്ടാവയ്ക എന്നത്. ഏറ്റവും മനോഹരമായ രീതിയിൽ അത് നടത്താൻ ആഗ്രഹിക്കുന്നവരാകും ഭൂരിപക്ഷവും. സൊസിലെ മീഡിയയിലൊക്കെ...

കേരള വാർത്തകൾ

അർബുദത്തോട് പൊരുതിയ സ്റ്റെഫി തോമസ്   എന്ന പെൺകുട്ടിയാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത് . കോട്ടയം കറുകച്ചാൽ സ്വദേശിനിയായ പെൺകുട്ടി കണക്കാരിനോട് പൊരുതി ജീവിക്കുന്ന വ്യക്തിയാണ് . വിവാഹം എന്ന സ്വപ്നം ഉപേക്ഷിച്ചെങ്കിലും തന്റെ...

ഫോട്ടോഷൂട്ട്

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തിയ  താരമാണ് സ്വാസിക വിജയ്.സീരിയലുകളിൽ നിന്ന് സിനിമ മേഖലയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിൽ തിളങ്ങുന്നുണ്ട്.എന്നാൽ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൻറെ റിലീസോടെയാണ് സ്വാസിക...

സിനിമ വാർത്തകൾ

മലയാളം സീരിയൽ മേഖലയിൽ വളരെപ്പെട്ടെന്ന് തന്നെ ശ്രെദ്ധയാർജിച്ച താരങ്ങളാണ് റേയ്ജൻ രാജനും അഞ്ജലിഹരി ഹരിയും സൂര്യ ടീവിയിൽയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന തിങ്കൾകലമാൻ എന്ന സീരിയളിലൂടെ എത്തിയ ഇവരെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വാകരിച്ചത്....

Advertisement