പശു സ്‌നേഹിക്കുകയാണ് എന്ന് മനസിലാക്കി പെരുമാറുന്ന പോലെ പശു ഓരോന്ന് ചെയ്യുമ്പോഴും അതൊക്കെ ആസ്വദിച്ച് നിന്ന് കൊടുക്കുകയാണ് മൂര്‍ഖന്‍ പാമ്പ്. യാതൊരു വിധ പ്രകോപനവും മൂര്‍ഖന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല എന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.പൊതുവെ നമുക്ക് എല്ലാവർക്കും പാമ്പുകളെ ഒക്കെ നല്ല ഭയം ആയിരിക്കും. അത്തരത്തിൽ വളരെയധികം ഭയപ്പെടേണ്ട പാമ്പാണ് മൂർഖൻ. ഉപദ്രവിക്കാന്‍ വരുന്നു എന്ന് കരുതി തൊട്ടരികില്‍ എത്തിയാല്‍ പത്തി വിടര്‍ത്തി കൊത്തുന്ന ശീലമാണ് മൂര്‍ഖന്‍ പാമ്പിനുള്ളത്. എന്നാലിപ്പോള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്‌നേഹത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്.
തൊട്ടരികില്‍ വന്നാല്‍ കൊത്തുമെന്ന് മുന്‍കൂട്ടി അറിയിപ്പ് നല്‍കാന്‍ പത്തി വിടര്‍ത്തി ശീല്‍ക്കാര ശബ്ദം പുറപ്പെടുവിക്കുന്നതും മൂര്‍ഖന്റെ ഒരു രീതിയാണ്. മൂര്‍ഖന്‍ പാമ്പിന്റെയും പശുവിന്റെയും പരസ്പര സ്‌നേഹത്തിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്.ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. പശു ഉപദ്രവകാരിയല്ലെന്ന് തിരിച്ചറിഞ്ഞ മട്ടിലാണ് പശുവിനോടുള്ള പാമ്പിന്റെ പെരുമാറ്റം.പാമ്പിനെ തുടര്‍ച്ചയായി പശു നക്കുമ്പോഴും യാതൊരു വിധ പ്രകോപനവും മൂര്‍ഖന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല എന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. പശു സ്‌നേഹിക്കുകയാണ് എന്ന് മനസിലാക്കി പെരുമാറുന്ന പോലെ പശു ഓരോന്ന് ചെയ്യുമ്പോഴും അതൊക്കെ ആസ്വദിച്ച് നിന്ന് കൊടുക്കുകയാണ് മൂര്‍ഖന്‍ പാമ്പ്. കാണുംപ്പോൾ കുറച്ചു നെഞ്ചിടിപ്പ് ഒക്കെ തോന്നുമെങ്കിലും രസകരമായ ഈ വീഡിയോ നിരവധി പേരാണ് പങ്കു വെയ്ക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുക കൂടിയാണ് ഈ വീഡിയോ.
