രഘുനാഥ് പലേരി സംവിധാനം ചെയ്ത് ആദ്യ ചിത്രമായിരുന്നു ‘ഒന്ന് മുതൽ പൂജ്യംവരെ’ . ഈ ചിത്രത്തിലെ സൂപർ ഹിറ്റ് ഗാനം ആയിരുന്നു ‘രാരീം രാരീരം രാരോ എന്ന ഗാനം. ഈ ചിത്രത്തിൽ മോഹൻലാൽ ചെയ്യുന്ന ടെലിഫോൺ അങ്കിൾ എന്ന കഥാപാത്രം പ്രേക്ഷകർക്ക്‌ ഇന്നും ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഒന്നാണ് . ടെലിഫോൺ അങ്കിളിന്റെ ഗീതുമോൾ എന്ന കഥാപാത്രത്തെ ചെയ്യ്തത് ഇന്നത്തെ ഏറ്റവും നല്ല നടിയും, സംവിധായികയായും ആയ ഗീതു മോഹൻദാസ് ആയിരുന്നു. ചിത്രത്തിൽ ഗീതുമോളുടെ അമ്മയായി എത്തുന്ന അലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആഷാ ജയറാം ആയിരുന്നു. താരത്തിന്റെ ആദ്യ മലയാളചിത്രം ആയിരുന്നു ആഷയുടെ. പ്രശസ്ത സിനിമ നടൻ ജയറാം ഹരിയുടെ മകളാണ് ആഷ ജയറാം.


‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിന് ശേഷം വളരെ കുറച്ച സിനിമകളിൽ ആണ് ആഷ അഭിനയിച്ചത്. പിന്നീട് ‘മിഴി ഇതളിൽ കണ്ണീരുമായി’എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ആ ചിത്രം റിലീസ് ചെയ്യ്തിരുന്നില്ല അതിനു ശേഷം മമ്മൂട്ടി നായകനായ ‘തനിയാവർത്തനം’എന്ന ചിത്രത്തിൽ സുമിത്ര എന്ന കരുത്തുറ്റ കഥാപാത്രമായി അഭിനയിച്ചു. പിന്നീട് ‘ഇസബെല്ലാ’ ,യാത്ര, എന്നീ സിനിമകളിലും താരം അഭിനയിച്ച്.


പിന്നിട് നടിയുടെ ജീവിതത്തിൽ വലിയ ഒരു ഇടവേള വേണ്ടി വന്നു. അതിനു ശേഷം ചാർട്ടേഡ് അക്കൗണ്ടായി ജോലി നോക്കി, അമേരിക്കയിലെ ജിഎംഎല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജറായിട്ടാണ് നടി ജോലി ചെയ്യുന്നത്. എന്നാല്‍ ജോലിക്കിടയിലും നൃത്തത്തിനും സംഗീതത്തിനുമായി നടി സമയം കണ്ടെത്തുന്നുണ്ട്. പിന്നീട് താരം ഇരുപത്തിയാറു വര്ഷങ്ങള്ക്കു ശേഷം ദുല്ഖർ സൽമാൻ നായകനായ ‘സോളോ’എന്ന ചിത്രത്തിലൂടെ നായിക വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തി. ചിത്രത്തിൽ ദുല്ഖറിന്റെ ‘അമ്മ വേഷത്തിൽ ആയിരുന്നു നടിയുടെ അഭിനയം ,ഇനിയും നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തും എന്നാണ് പ്രതീഷ.