വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമചന്ദ്ര സാഹുവിന്റെയും സുലേഖയുടെയും പ്രണയം ആരംഭിക്കുന്നത്. ഏഴ് കൊല്ലം മുമ്പാണ് 76കാരനായ രാമചന്ദ്ര സാഹു 47കാരിയായ സുലേഖയെ കാണുന്നത്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും പ്രായം ഒരു മാനദണ്ഡമേയല്ല. അതിനു ഉത്തമ ഉദാഹരണമായ ഒരു അടിപൊളി ലവ്സ്റ്റോറി കേൾക്കാം.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമചന്ദ്ര സാഹുവിന്റെയും സുലേഖയുടെയും പ്രണയം ആരംഭിക്കുന്നത്. ഏഴ് കൊല്ലം മുമ്പാണ് 76കാരനായ രാമചന്ദ്ര സാഹു 47കാരിയായ സുലേഖയെ കാണുന്നത്. ഒറീസ്സ സ്വദേശികളാണ് ഇരുവരും. അഡപാഡ ഗ്രാമ നിവാസിയാണ് രാമചന്ദ്ര സാഹു. കുലാഡ് ഗ്രാമത്തിലാണ് സുലേഖ സാഹു താമസിക്കുന്നത്. അന്ന് കുലാഡ് ഗ്രാമത്തിലെ ഒരു ചടങ്ങില്‍ വെച്ചാണ് ഇദ്ദേഹം സുലേഖയെ കണ്ടു മുട്ടിയത്. രാമചന്ദ്ര സാഹുവിന്റെ ആദ്യ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചിരുന്നു. പരിചയപ്പെട്ടതിനു ശേഷം അവിവാഹിതയായ സുലേഖയുമായിഫോണിലുടെ പിന്നീട് നിരന്തരം സാംസാരിക്കുവാനും തുടങ്ങി.
ഇടയ്ക്ക് ഒക്കെ ഇരുവരും കണ്ടു മുട്ടുമായിരുന്നു . പിന്നീട് രാമചന്ദ്ര സാഹു തന്നെയാണ് സുലേഖയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ഇരുവരും ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ച് ജൂലൈ 19ന് വിവാഹം ചെയ്യുകയും ചെയ്തു.കുറച്ച് നാളുകളായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എനിക്ക് 76 വയസ്സുണ്ട്. എന്റെ ആദ്യ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളായി. ഞാനും സുലേഖയും കുലാഡ് ഗ്രാമത്തില്‍ നടന്ന ഒരു വിരുന്നില്‍ വെച്ചാണ് കണ്ടുമുട്ടിയത്. അന്ന് സുലേഖയെ കണ്ടതു മുതല്‍ അവളെ വിവാഹം കഴിക്കണമെന്ന് തോന്നി. തുടര്‍ന്ന് എന്റെ വിവാഹാഭ്യര്‍ത്ഥന സുലേഖ സ്വീകരിച്ചു. വളരെയധികം സന്തോഷത്തിലാണ് ഞങ്ങളിപ്പോള്‍,” വരനായ രാമചന്ദ്ര സാഹു പറഞ്ഞു. ഒരു വിരുന്നില്‍ വെച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അദ്ദേഹം വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും വീട്ടുകാര്‍ അല്‍പം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷം മുമ്പ് എന്റെ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി,’ നവവധുവായ സുലേഖ പറഞ്ഞു. ഇരുവരുടെയും വിവാഹത്തില്‍ ഗ്രാമവാസികളും സന്തുഷ്ടരാണ്.ഈ ദമ്പതികള്‍ അവരുടെ വാക്ക് പാലിച്ചു. ഇന്ന് ദമ്പതികള്‍ക്കിടയില്‍ കലഹവും ഗാര്‍ഹിക പീഡനവും നടക്കുന്ന കാലമാണ്. അക്കൂട്ടത്തില്‍ ഒരു നല്ല മാതൃകയാകാന്‍ ഇവര്‍ക്ക് കഴിയട്ടെ,’ സാമൂഹിക പ്രവര്‍ത്തകനായ ഹരേകൃഷ്ണ മല്ലിക് പറഞ്ഞതിങ്ങനെയാണ്. ഇരുവരുടെയും തീരുമാനത്തെ പ്രദേശവാസികളും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പരസ്പരം കലഹിച്ച് ജീവിക്കുന്ന ദമ്പതികള്‍ക്ക് ഇവര്‍ ഒരു മാതൃകയാകുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
