രോമാഞ്ചം ഈ വര്‍ഷം ഫെബ്രുവരി മൂന്നിന് ആണ് ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് റിലീസ് ചെയ്തതിന് ശേഷം ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിര്‍വ്വഹിച്ച ഹൊറര്‍ സീക്വന്‍സുകള്‍ എന്നിവ ‘രോമാഞ്ച’ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു.ജിത്തു മാധവന്‍ ചിത്രം ‘രോമാഞ്ചം’ 50 കോടി ക്ലബ്ബിലേക്ക് എന്ന് റിപ്പോര്‍ട്ട്കൾ പറയുന്നു
കേരള ബോക്സ് ഓഫീസില്‍ നിന്ന് 30 കോടിയോളം രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ സിനിമയുടെ ആഗോള കളക്ഷന്‍ കണക്കുകള്‍ വരും ദിവസങ്ങളില്‍ 50 കോടിയില്‍ എത്തുമെന്നാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം.ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം.