Connect with us

സിനിമ വാർത്തകൾ

ഈ കള്ളൻ ഇത്രയും നേടിയോ  ‘ന്നാ താൻ കേസ് കൊട്’ റെക്കോർഡ്  കളക്ഷൻ!! 

Published

on

കുഞ്ചാക്കോ ബോബൻ നായകനായ  ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം തീയിട്ടറുകളിൽ  സൂപ്പർഹിറ്റായി മുന്നേറുകയാണ്, ചിത്രത്തിന് 50  കോടി കളക്ഷൻ ലഭിച്ചതായി  അണിയറ പ്രവർത്തകർ  അറിയിച്ചു. ഓഗസ്റ്റ് 11  നെ റിലീസ് ചെയ്യ്ത ഈ ചിത്രത്തിന് ഒരാഴ്ച്ചകൊണ്ട് തന്നെ 25  കോടി ക്ലബ്ബിൽ കയറിയിരുന്ന. ശരിക്കും പറഞ്ഞാൽ ചാക്കോച്ചന്റെ ഗംഭീര വിജയം തന്നെയാണ്ന്നു പറയാം. താരത്തിന്റെ കരിയറിലെ വൻ  ഹിറ്റായി മാറിയിരിക്കുകയാണ് ‘ന്നാ താൻ കേസ് കൊട്’.

ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്  രതീഷ് ബാലകൃഷ്‌ണ പൊതുവാൾ ആണ്. എല്ലാ പ്ലാറ്റ്ഫോമിലൂടെയും നടന്ന ഈ മികച്ച ബിസിനസ് നിർമ്മാതാക്കൾക്ക് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ‘സൂപ്പര്‍ ഡീലക്‌സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം ആണ്.പ്രദേശിക ഭാഷ കൊണ്ട് തന്നെ ചിത്രം ആദ്യ ദിവസം തന്നെ പ്രേക്ഷക മനസിൽ ഇടം പിടിച്ചിരുന്നു ഈ ചിത്രം.

എസ്  ടി കെ ഫ്രയിമിസിന്റെ ബാനറിൽ   സന്തോഷ് ടി കുരുവിള ആണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. സന്തോഷിന്റെ 12  മാത്ത്  സൂപ്പർഹിറ്റ് ചിത്രം ആണ് ന്നാ താൻ കേസ് കൊട്. കോഴുമൽ  രാജീവൻ എന്ന കള്ളന്റെ വേഷത്തിൽ ആണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും കോടതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്‌. രാകേഷ് ഹരിദാസ് ഛായാഗ്രഹണം, മ്യൂസിക്  ഡോൺ വിൻസെന്റ്, ഗാന രചന  വൈശാഖ്  സുഗുണൻ, മനോജ് കണ്ണോത് എഡിറ്റർ ,ഈ ചിത്രത്തിൽ കാസർകോട് നിവാസികൾ ആയ ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു ,എന്തായലും ചിത്രം റെക്കോർഡ് കളക്ഷന്  നേടിയിരിക്കുന്നു.

Advertisement

സിനിമ വാർത്തകൾ

സംയുക്തക്കു അത് നന്നായി അറിയാം എങ്കിലും തനിക്കു ടെൻഷൻ ആണ് ബിജുമേനോൻ!!

Published

on

മലയാളി  പ്രേഷകരുടെ പ്രിയപ്പെട്ട താരാദമ്പതികൾ ആണ്  ബിജു മേനോനും, സംയുക്ത വർമയും, നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ച ഈ ജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നിച്ചു അഭിനയിക്കുകായായിരുന്നു. വിവാഹത്തിനു ശേഷം സംയുക്ത അഭിനയത്തിൽ നിന്നും വിട്ടുമാറി  നല്ലൊരു കുടുംബിനിയായി തുടരുകയാണ്, താരത്തിന്റെ ഒരു തിരിച്ചു വരവ്  ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്. ഇനിയും നടിയുടെ ഒരു തിരിച്ചുവരുവ് ഉണ്ടാകുമോ എന്ന ബിജുമേനോനോടുള്ള ചോദ്യത്തിന് താരം പറഞ്ഞ മറുപടി   ഇഷ്ട്ടപെട്ട കഥാപാത്രം വന്നാൽ ചെയ്‌യും എന്നാണ്.


യോഗ പഠനവുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ മുഴുകിയ സംയുക്ത ഇപ്പോള്‍ യോഗയില്‍ സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറാണ്. പതിനഞ്ച് വര്‍ഷത്തോളമായി സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട്.ഇപ്പോൾ  സംയുക്തയെ കുറിച്ച് ബിജുമേനോൻ പറഞ്ഞ ചില രസകരമായ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സംയുക്തയുമൊത്ത് ഒരിക്കൽ തൃശൂര് നിന്ന് എറണാകുളത്തേക്ക് പോവുകയാണ്. ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇടപെട്ട് തുടങ്ങി. ചിന്നൂ ബ്രേക്ക് ചെയ്യൂ,  ആ ടിപ്പർ ഭായിയെ ശ്രദ്ധിക്കണേ.

അവൾക്കു നന്നായി ഡ്രൈവ് ചെയ്യാൻ അറിയാം എങ്കിലും എനിക്ക് ടെൻഷൻ ആണ് ബിജുമേനോൻ പറയുന്നു. അവൾ ഡ്രൈവ് ചെയ്യുന്ന സമയത്തു ഞാൻ അടുത്തിരിപ്പുണ്ട്, ഞാൻ ആ സമയം ഓരോ നിർദേശം കൊടുത്തുകൊണ്ടിരിക്കും എന്നാൽ അവൾ കുറെ കഴിഞ്ഞപ്പോൾ ഒരു മൂളിപ്പാട്ട് പാടാൻ തുടങ്ങി പിന്നീട് ആ നിർദേശം ഞാൻ അങ്ങ് പിൻവലിച്ചു ബിജുമേനോൻ പറയുന്നു. ഒരു തെക്കൻ തല്ല് കേസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബിജു മേനോൻ സിനിമ. നാടൻ തല്ല് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

 

Continue Reading

Latest News

Trending