കേരളത്തിൽ ജനിച്ചെങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചു പിന്നീട് മലയാളത്തിൽ വീണ്ടും തിരിച്ചെത്തുകയും ചെയ്ത് നടിയുടെ കഥയാണ് പറയുന്നതു. മദ്രാസിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആ കുട്ടിക്ക് ജീവിതത്തിൽ ആദ്യ വഴിത്തിരിവ് സംഭവിച്ചത്. ശിവാജി ഗണേഷന്‍, സുജാത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന മണ്ണുക്കുള്‍ വൈരം എന്ന സിനിമയില്‍ ചിന്നത്തായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്  ആ പെണ്‍കുട്ടി തന്റെ സിനിമ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു.വളരെ പ്രധാനപെട്ട ഒരു കഥാപാത്രം ആയിരുന്നു ചിന്നത്തയുടെ.

അതുപോലെ തന്നെ വിജയകാന്ത് നായകനായ നല്ലവന്‍ എന്ന സിനിമയിലും പ്രധാന കഥാപാത്രമായി ആ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ കണ്ടു. രാധ എന്നായിരുന്നു നല്ലവനിലെ കഥാപാത്രത്തിന്റെ പേര്. ചിന്നി കൃഷ്ണുഡു എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് നടി തെലുങ്കിലും തുടക്കം കുറിച്ചു. ധര്‍മ്മ തേജ എന്ന സിനിമയിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യം നടി ഉറപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം മംഗല്യചാര്‍ത്ത് എന്ന സിനിമയിലൂടെ നടി മലയാളത്തിലുമെത്തി.മാന്നാർ മത്തായി എന്ന സിനിമയിലിലൂടെ തിളങ്ങിയ ആ നടിയാണ് വാണി വിശ്വനാഥ്.

പിന്നിട് മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടയും താരം അഭിനയിച്ചു. പോലീസ് വേഷങ്ങളും ആക്ഷര്‍ രംഗങ്ങളും നടി മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെ നടിയെ തേടിയെത്തിയതില്‍ ഭൂരിഭാഗവും അത്തരം കഥാപാത്രങ്ങളായിരുന്നു.മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ആ പ്രകടനത്തിന് ലഭിച്ചു ദി ക്രിമിനല്‍ ലോയര്‍ എന്ന സിനിമയാണ് വാണി വിശ്വനാഥിന്റെ ഇനി വരാനിരിക്കുന്ന സിനിമ. നടനും സംവിധായകനുമായ ബാബു രാജിനെയാണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. ആര്‍ച്ച, അദ്രി എന്നിവര്‍ മക്കളാണ്.