അഭിനയത്തിന്റെ ചക്രവർത്തി എന്ന് തന്നെ പറയാവുന്ന നടൻ ആണ് ഉലകനായകൻ കമൽ ഹാസൻ. താൻ അഭിനയിച്ചാലും, നിർമ്മിച്ചാലും അത് പ്രേക്ഷകന്റെ ഭാഗത്തു നിന്നും ചിന്തിച്ചിട്ടാണ്. താൻ മുപ്പതാം വയസിൽ അറുപതുകാരനായി അഭിനയിച്ചു അതുകൊണ്ടു ഇനിയും അറുപത്തിയെട്ടു  വയസിൽ മുപ്പതുകാരനായി അഭിനയിക്കും നടൻ പറയുന്നു. അങ്ങനെ അഭിനയിക്കാൻ മനസ് മാത്രം പോരാ നല്ല അഭിനയ പാടവം കൂടി വേണം. താൻ അഭിനയിക്കുവാണെങ്കിലും, നിർമ്മിക്കുവാനെങ്കിലും, സംവിധയകാൻ ആകുവാണെങ്കിലും അത് പ്രേഷകരുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചു കൊണ്ട് മാത്രം ആയിരിക്കും

അല്ലാതെ ചെയ്യ്താൽ ഒരു ഫാൻസി ഡ്രസ്സ് മോഡൽ ആയി പോകും. വിദേശത്തു ശില്പശാലകളിൽ പങ്കെടുത്തപ്പോൾ സിനിമയെ കുറിച്ച് ഒരുപാട് പഠനങ്ങൾ പഠിക്കാൻ കഴിഞ്ഞു. അതെല്ലാം എനിക്ക് അഭിനയിക്കാൻ വേണ്ടി ഉപകരിച്ചിരുന്നു , എന്നാൽ താൻ പ്രേഷകരുടെ മനസ് വായിച്ചിട്ട് സിനിമയിലേക്ക് കടക്കുകയുള്ളൂ നടൻ പറയുന്നു.

നമ്മൾ പല സിനിമകളും വിജയിക്കുമെന്നു കരുതും എന്നാൽ ചിലപ്പോൾ അങ്ങനെ സംഭവിക്കണമെന്നില്ല. വിക്രം എന്ന ചിത്രം തന്നെ സാമ്പത്തികമായി തന്നെ ഉയർത്തിയിരുന്നു, എന്നാൽ ആ സാമ്പത്തികത  താൻ സിനിമയ്ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കൂ അല്ലാതെ മാളുകൾ കെട്ടിപ്പൊക്കാൻ ഉപയോഗിക്കില്ല് , എന്നെ പല പരീക്ഷണങ്ങൾക്കും വിദേയം ആകുന്നത് സിനിമയിൽ താൻ ഇന്നും ഒരു ചെറിയ കുട്ടി ആയതുകൊണ്ടാണ്. താൻ ഒരിക്കലും സിനിമയിൽ നിന്നും വിട്ടുമാറില്ല മരണം വരെ ഉണ്ടാകും കമൽ ഹാസൻ പറയുന്നു ഒരു അഭിമുഖ്ത്തിൽ.