മിമിക്രി എന്ന കലയിൽ നിന്നും മിനിസ്‌ക്രീനിലും,ബിഗ് സ്ക്രീനിലും യെത്തിയ കാലകാരൻ ആണ് കണ്ണൻ സാഗർ. തന്റെ ഫേസ്ബുക്പേജിൽ കോവിഡ് കാലത്തെ തന്റെ പഴയ ഓർമ്മകൾ പങ്കു വെക്കാറുണ്ടായിരുന്നു.ഇപ്പോൾ തന്റെ ഭാര്യ ഗീതയുമായി ഇരുപത്തിയേഴുവര്ഷം പൂർത്തീകരിച്ചതിന്റെ സന്തോഷം  പങ്കുവെച്ചിരിക്കുകയാണ് സാഗർ. താരത്തിന്റെ വാക്കുകൾ.. ‘ഇരുപത്തിയേഴു വര്ഷം ആയി ഞങ്ങൾ ഒന്നിച്ചിട്ട. പോയ ജീവിത പാതയിൽ പ്രതിസന്ധികളും, വിഷമതകളും, സാമ്പത്തിക പാരദീനതകളും,ചെറിയനോവുകളും, സന്തോഷങ്ങളും പറഞ്ഞു തീർത്തും മനസിലാക്കിയും സ്വജനങ്ങളെ കഴിവുള്ളതുപോലെ സഹയിച്ചും ,സ്നേഹിച്ചും രണ്ടു പൊന്നോമന മക്കളുമായി ഒന്നിച്ചുജീവിക്കുന്നു ഞങ്ങളുടെ ജീവിതം .

ആർക്കും ഒരു ഉപദ്രവകാരികളോ സൽപ്രവർത്തി ചൈയരുതാത്തവരായോ കണ്ണില്‍ച്ചോര ഇല്ലാത്തവരായോ ഈ ജീവിത വഴിത്താരയില്‍ ഒരു വാക്കുകള്‍ കൊണ്ടോ വല്ലാത്ത നോട്ടം കൊണ്ടു പോലും മറ്റുള്ളവര്‍ക്ക് ഒരു നീരസത്തിനു വഴി തെളിക്കരുതേയെന്ന ഒറ്റ പ്രാര്‍ത്ഥനയാണ്ഈ പിന്നിട്ട ദിവസങ്ങളിൽ ഞങ്ങൾക്കുണ്ടായത്. ആയുസ്സു്കൾ നീട്ടിക്കിട്ടാൻ ഇതേപ്രാർത്ഥനകൾ അത്ജീവിതകാലം മുഴുവൻ തുടരാൻ ഈശ്വരന്റെ അനുഗ്രഹം വേണം.

ഞങ്ങളെ സ്നേഹിക്കുന്ന,വിശ്വസിക്കുന്നബന്ധുമിത്രാതികൾക്കും,  സ്വജനങ്ങൾക്കും, സഹപ്രവർത്തകർ,സ്നേഹിതർ, സുഹൃത്തുക്കൾ അവരുടെ കുടുമ്ബഅംഗങ്ങൾക്കും എല്ലവർക്കും അകമഴിഞ്ഞ നന്ദി അറിയിപ്പിക്കുന്നു .തീർത്തൽ  തീരാത്ത സ്നേഹം  ഞങ്ങളോടൊപ്പം തുടരുക. എന്റയും എന്റെ കുടുംബത്തിന്റയും പ്രാർത്ഥനയും ,സ്നേഹവും എല്ലവർക്കും ഈശ്വര നാമത്തിൽ തുടരുന്നു. സ്നേഹത്തോടു കണ്ണൻ,ഗീതകണ്ണൻ ,മക്കൾ പ്രവീൺകണ്ണൻ, മീനാക്ഷികണ്ണൻ എന്നുമാണ് കണ്ണൻ സാഗർ കുറിചത്.