അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ അണിയിച്ചൊരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ 21 ഗ്രാംസ് ഇപ്പോൾ ഗംഭീര പ്രതികരണം നേടി കേരളത്തിൽ ഹൗസ്ഹൗസ്ഫുൾ ഷോകളുമായി മുന്നേറ്റം തുടരുകയാണ്. സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ ഒട്ടേറെ പേർ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരുന്നു. പ്രശസ്ത സംവിധായകരായ സജി സുരേന്ദ്രൻ, ഷാജി കൈലാസ് എന്നിവർക്ക് പുറമെ ഇപ്പോൾ ഈ സിനിമയെ അഭിനന്ദിച്ചു കൊണ്ട് വന്നിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ആയ ജീത്തു ജോസെഫ് ആണ്. ഈ ചിത്രം കണ്ടു എന്നും മികച്ച ത്രില്ലർ ആണിതെന്നും ജീത്തു പറയുന്നു. സസ്പെൻസ് ആണ് ഇതിന്റെ ഹൈലൈറ്റ് എന്നും ജീത്തു ജോസെഫ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. മെമ്മറീസ്, ദൃശ്യം, ദൃശ്യം 2 പോലത്തെ ക്ലാസിക് ത്രില്ലർ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് ജീത്തു ജോസഫ്.

jeethu joseph
Jeethu Joseph

 

എന്നാൽ  ഇപ്പോൾ” 21 ഗ്രാംസ് “എന്ന ചിത്രത്തിന് കേരളത്തിൽ ഷോകളും സ്‌ക്രീനുകളും വർധിക്കുകയാണ്. പതുക്കെ തുടങ്ങി കത്തി കയറുകയാണ് ഈ ചിത്രം ബോക്സ് ഓഫീസിൽ. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിൽ അനൂപ് മേനോൻ കൂടാതെ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്.

21 GRAMS
21 GRAMS MOVIE