Connect with us

സിനിമ വാർത്തകൾ

2022 ഹണി റോസിന്റെ വർഷം; നന്ദമൂരിബാലകൃഷ്‌ണയുടയും, ജയ്ടെയും നായികയായി ഹണി റോസ്

Published

on

മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് താരത്തിന്റെ ആദ്യ ചുവടു വെപ്പ്. പിന്നീട് താരം മലയാളത്തിന്റെ മുൻ നിര നായകന്മാരുടെ കൂടെ ആയിരുന്നു അഭിനയം. മോഹൻലാലിൻറെ കൂടെ ഇട്ടിമാണിമേഡ് ഇൻ ചൈന , കനൽ ‘ എന്നീ സിനിമകളിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പവും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ’ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും, സർ സി.പിയിൽ ജയറാമിന് ഒപ്പവും, മൈ ഗോടിൽ സുരേഷ് ഗോപിയ്ക്കൊപ്പവും, ദിലീപിനൊപ്പം റിംഗ് മാസ്റ്റ്റിലും സുപ്രധാന വേഷങ്ങളായിരുന്നു ഹണി റോസ് കൈകാര്യം ചെയ്തത്. ഹീറോയിൻ വേഷങ്ങൾ മാത്രമല്ല ആന്റി ഹീറോയിൻ വേഷങ്ങളിലുംഅഭിനയ മികവ് കാണിച്ചിട്ടുണ്ട്‌ഹണി റോസ്.

താരം ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും തന്റെ അഭിനയ മികവ് കാണിച്ചു. ഹണിറോസ് ഇപ്പോൾ 2022ൽ മൂന്ന് ഭാഷകളിലെ സിനിമകളിലായി പിന്നേയും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. 2022 തുടക്കം തന്നെ മൂന്ന് ഭാഷകളിലായി മൂന്ന് സിനിമകൾ അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി ഇപ്പോൾ. ഭദ്രി സംവിധാനംചെയ്യുന്ന സുന്ദർ സി, ജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന പട്ടാംമ്പൂച്ചി എന്ന തമിഴ് സിനിമയാണ് അതിലൊന്ന്. പട്ടാമ്പൂച്ചിയിൽ നടൻ ജയ്ടെ ഒപ്പം നായികയായാണ് ഹണി റോസ് അഭിനയിക്കുന്നത്. എൺപതുകളിലെ ജേണലിസ്റ്റ് ആയിട്ടാണ് സിനിമയിൽ താരം എത്തുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വേഷപകർച്ച തന്നെ ഈ സിനിമയിൽ കാണാം.

2022ൽ മോൺസ്റ്റർ എന്ന മലയാളസിനിമയിലെ ഹണി അഭിനയിക്കുന്നുണ്ട്. കൂടാതെ തെലുങ്കിലെ സൂപ്പർ ഹിറ്റ് സിനിമകളായ പുഷ്പ, ഡിയർ കോമ്രേഡ് , രംഗസ്ഥല, ശ്രീമാന്തുടു എന്നിവ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഗോപിചന്ത് മലിനേനി സംവിധാനം ചെയ്യുന്ന സിനിമയിലും ഹണിറോസ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ സിനിമയിൽ നന്ദമൂരി ബാലകൃഷ്ണയുടെ ജോഡി ആയാണ് ഹണി എത്തുന്നത്. ഒരുപാടു നാളിനു ശേഷമാണ് ഹണി റോസ് തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിക്കുന്നത്. എന്തയാലും താരത്തിന് ഈ പുതു വർഷം പുതു വേഷങ്ങൾ ആണ് സിനിമയിൽ കൈ വന്നിരിക്കുന്നത്.

 

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending